ഇന്ത്യയുടെ ആത്മാവ്​ സംരക്ഷിച്ച ഡൽഹിക്കാർക്ക്​ നന്ദി -പ്രശാന്ത് കിഷോർ

ന്യൂഡൽഹി: തിളക്കമാർന്ന വിജയത്തോടെ മൂന്നാമതും അധികാരത്തിലേക്ക്​ കുതിക്കുന്ന ആം ആദ്​മി പാർട്ടിക്ക്​ അഭിനന് ദനവുമായി വിവിധ നേതാക്കൾ. ഇന്ത്യയുടെ ആത്മാവ്​ സംരക്ഷിച്ച ഡൽഹിക്കാർക്ക്​ നന്ദി എന്നായിരുന്നു മുൻ ജെ.ഡി.യു നേതാവ ും പൊളിറ്റിക്കൽ സ്​ട്രാറ്റജിസ്​റ്റുമായ പ്രശാന്ത്​ കിഷോർ ട്വീറ്റ് ചെയ്തത്.

< p>ട്വിറ്ററിലായിരുന്നു പ്രതികരണം. സി.എ.എ നിയമത്തെ എതിർത്തതിനെ തുടർന്ന്​ നിതീഷ്​ കുമാറുമായി പിരിഞ്ഞ പ്രശാന്ത്​ ക ിഷോറായിരുന്നു ഡൽഹിയിൽ ആപി​​​​​െൻറ തെരഞ്ഞെടുപ്പ്​ പ്രചരണത്തിന്​ ചുക്കാൻ പിടിച്ചത്​. ബിഹാർ നിയമസഭ തെരഞ്ഞെടുപ ്പ്​ ആസന്നമായിരിക്കെ കിഷോറി​​​​​െൻറ നീക്കങ്ങൾക്ക്​ പ്രധാന്യമേ​െറയാണ്​.

കെജ്​രിവാളിനെ അഭിനന്ദിച്ച്​ മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ധവ്​ താക്കെറെ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവരും രംഗത്തുവന്നു. ബി.ജെ.പിക്കെതിരെ ഒരുമിച്ച് പോരാടാമെന്നാണ് മമത ബാനർജിയുടെ പ്രതികരണം. വികസനം മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ. സി.എ.എയും എൻ.ആർ.സിയും എൻ.പി.ആറും നിരാകരിക്കപ്പെടുമെന്നും അവർ പറഞ്ഞു.

ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്​റ്റാലിനും കെജ്​രിവാളി​െനയും ആപിനെയും അഭിനന്ദിച്ചു. വർഗീയ രാഷ്​ട്രീയത്തെ വികസന രാഷ്​ട്രീയം കൊണ്ട്​ തടയാൻ കഴിയുമെന്നതി​​​​െൻറ കൃത്യമായ അടയാളമാണിതെന്നും ഫെഡറലിസവും പ്രാദേശിക താൽപര്യങ്ങളും ശക്തിപ്പെടുത്തേണ്ടത്​ രാജ്യതാൽപര്യത്തി​​​​െൻറ ഭാഗമാണെന്നും അദ്ദേഹം ട്വീറ്റ്​ ചെയ്​തു.

മുഖ്യമന്ത്രി പിണറായി വിജയനും അഭിനന്ദനവുമായി രംഗത്തെത്തി. വിജയത്തെ ജനക്ഷേമ-ഉൾകൊള്ളൽ രാഷ്​ട്രീയത്തി​​​​െൻറ സൂചനയായി കണക്കാക്കാമെന്നും അദ്ദേഹം ട്വീറ്റ്​ ചെയ്​തു. എസ്​.പി നേതാവ്​ അഖിലേഷ്​ യാദവും കെജ്​രിവാളിനെ അഭിനന്ദിച്ചു

Tags:    
News Summary - Thanks Delhi For Protecting India&#39;s Soul: Prashant Kishor Who Helped AAP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.