കുൽഭൂഷൺ വിഷയം: പാകിസ്​താന്​ മറുപടി തയാറാക്കുന്നത്​ ശശി തരൂർ

ന്യൂഡൽഹി: മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിനെ ‘ഇന്ത്യൻ ചാര’നെന്നാരോപിച്ച് വധശിക്ഷക്ക് വിധിച്ച പാകിസ്താൻ നടപടിക്കെതിരെ ഇന്ത്യക്കായി മറുപടി തയാറാക്കുന്നത് കോൺഗ്രസ് എം.പി ശശി തരൂർ. ജാദവിന് വധശിക്ഷ വിധിച്ച സംഭവത്തിൽ  ശക്തമായമായ നടപപടിയെടുക്കണമെന്ന് പാർലമ​െൻറ് കക്ഷി ഭേദമന്യേ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ ഇരുസഭകളിലും പാസാക്കാനുള്ള പ്രമേയം തയാറാക്കാൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് െഎക്യരാഷ്ട്ര സഭാ പ്രതിനിധിയായിരുന്ന ശശി തരൂരിനെ ചുമതലപ്പെടുത്തി.

ലോക്സഭയിൽ കുൽഭൂഷൺ വിഷയത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയ ശശി തരൂരിനോട്  ഇന്ത്യയുടെ പ്രതികരണം പ്രമേയമായി തയാറാക്കാൻ സുഷമ ആവശ്യപ്പെടുകയായിരുന്നു. കോൺഗ്രസ് നേതാവ് മല്ലികാർജ്ജുന ഖാർഗെയുടെ അനുവാദം വാങ്ങി ശശി തരൂർ പ്രമേയം തയാറാക്കാമെന്ന് ഉറപ്പു നൽകി. കുൽഭൂഷണനെതിരായ പാക് നടപടി ഇന്ത്യയിലെ എല്ലാവരെയും ബാധിക്കുന്ന കാര്യമാണെന്നും ഇത്തരമൊരു ദൗത്യം തന്നെ ഏൽപ്പിച്ചതിൽ സന്തോഷമണ്ടെന്നും ശശിതരുർ പറഞ്ഞു.

കഴിഞ്ഞ വർഷം 2008 മുംബൈ ആക്രമണത്തിലെ മുഖ്യ സൂത്രധാരൻ സാഖിയുർ റഹ്മാൻ ലഖ്വിയെ പാകിസ്താൻ മോചിപ്പിച്ചതിനെതിരെ ഇന്ത്യയുടെ  മറുപടി തയാറാക്കിയതും ശശി തരൂർ ആയിരുന്നു. അന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ശശി തരൂരിനെ പ്രമേയം തയാറാക്കാൻ ചുമതലപ്പെടുത്തിയത്.  

 

 

Tags:    
News Summary - Tharoor Helps Govt Draft Statement on Jadhav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.