ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള വിദ്യാർഥികളുടെ വിയോജിപ്പ് പ്രതീക്ഷ നൽകുന്നുവെന്ന കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂരിെൻറ പ്രസ്താവനക്കെതിരെ ബി.ജെ.പി നേതാവ് ജി.വി.എൽ നരസിംഹ റാവു. ജവഹർലാൽ നെഹ്റു സർവ കലാശാലയിലെ അക്രമ സംഭവങ്ങളെ പിന്തുണച്ച ശശി തരൂർ ലജ്ജിക്കണമെന്ന് നരസിംഹ റാവു പറഞ്ഞു.
‘‘പൗരത്വ ഭേദഗതി നിയമത ്തിനെതിരെയുള്ള പ്രതിഷേധത്തിെൻറ പേരിൽ പൊതുസ്വത്തിന് നാശനഷ്ടം വരുത്തുന്നതിനെയും ജെ.എൻ.യു അക്രമത്തേയും പിന്തുണക്കുന്ന ശശി തരൂരിനെ പോലുള്ളവർ ലജ്ജിക്കണം. പാർലമെൻറ് അംഗങ്ങൾ പൊതുതാത്പര്യത്തിനനുസരിച്ച് സംസാരിച്ചില്ലെങ്കിൽ അവരെ ‘ടുക്ഡെ-ടുക്ഡെ‘(കൂതറ) സംഘത്തിെൻറ ഭാഗമായാണ് കാണുന്നത്.’’ -ജി.വി.എൽ നരസിംഹ റാവു പറഞ്ഞു.
ശശി തരൂരിെൻറ പ്രസ്താവന വളരെ വിചിത്രമാണ്. എവിടെ നിന്നാണ് അദ്ദേഹത്തിന് പ്രതീക്ഷ ലഭിക്കുന്നത്. ഇന്ത്യാ വിഭജന മുദ്രാവാക്യങ്ങളിൽ നിന്നാണോ അദ്ദേഹത്തിന് പ്രചോദനം ലഭിക്കുന്നത്.? സി.എ.എ ക്ക് എതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ രൂപത്തിലുള്ള അക്രമങ്ങളിൽ നിന്നും ബസുകളും പൊതുസ്വത്തുക്കളും കത്തിക്കുന്നതിൽ നിന്നുമൊക്കെണോ ശശി തരൂരിന് പ്രചോദനം ലഭിക്കുന്നതെന്നും നരസിംഹറാവു ചോദിച്ചു.
ഇന്ത്യയെ വിഭജിക്കുകയും തകർക്കുകയും ചെയ്യണെമന്ന് ആഗ്രഹിക്കുന്നവർ ജെ.എൻ.യു കാമ്പസിനെ വാസസ്ഥലമാക്കിയിരിക്കുകയാണെന്നും കോൺഗ്രസും കമ്യൂണിസ്റ്റും പോലുള്ള പാർട്ടികളിൽ നിന്ന് ഈ ‘ടുക്ഡെ-ടുക്ഡെ’ സംഘത്തിന് പിന്തുണ ലഭിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.