മുംബൈ: മുംബൈയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാർ മൂലം 10 മിനിറ്റിനുള്ളിൽ തിരിച്ചിറക്കി. 110ലധികം യാത്രക്കാരുമായി ഞായറാഴ്ച രാവിലെ പറന്നുയർന്ന എ.െഎ 581 വിമാനമാണ് മുംബൈയിൽ തിരിച്ചിറക്കിയതെന്ന് എയർ ഇന്ത്യ ഉദ്യോഗസ്ഥർ അറിയിച്ചു.
'വിശദമായ പരിശോധനകൾക്ക് ശേഷമായിരുന്നു വിമാനം പറക്കാൻ തയ്യാറായത്. എന്നാൽ, രാവിലെ 6.13ന് പറന്ന വിമാനം 6.25 ഓടെ തിരിച്ചിറക്കി. ഏകദേശം മൂന്ന് മണിക്കൂറിലധികം സർവ്വീസ് വൈകി.
സുരക്ഷക്കാണ് മുൻതൂക്കം നൽകുന്നത്. ഇതിന് സമഗ്രമായ പരിശോധനകൾ ആവശ്യമാണ്. വിദഗ്ധ പരിശോധനകൾക്ക് ശേഷം വിമാനം പുറപ്പെടാൻ തയ്യാറെടുക്കുകയാണ്. എയർ ഇന്ത്യ വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.