യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ റഷ്യ വഴി പുറത്തെത്തിക്കാനുള്ള അഭ്യർഥന പരിഗണിക്കുന്നുവെന്ന് അംബാസിഡർ

ന്യൂഡൽഹി: യുക്രെയ്നിന്റെ കിഴക്കൻ പ്രദേശങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ റഷ്യ വഴി പുറത്തെത്തിക്കണമെന്ന കേന്ദ്രസർക്കാറിന്റെ അപേക്ഷ പരിഗണിക്കുകയാണെന്ന് ഇന്ത്യയിലെ റഷ്യൻ അംബാസിഡർ. റഷ്യൻ അംബാസിഡറായ ഡെനിസ് അലിപോവ് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

കാർകീവിലും യുക്രെയ്നിന്റെ മറ്റ് കിഴക്കൻ പ്രദേശങ്ങളിലും കുടുങ്ങിയവരെ പുറത്തെത്തിക്കുന്നതിനായി ഇന്ത്യൻ അധികൃതരുമായി നിരന്തരമായി ബന്ധപ്പെടുകയാണ്. യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ റഷ്യ വഴി പുറത്തെത്തിക്കണമെന്ന അപേക്ഷ ലഭിച്ചിട്ടുണ്ട്. ഇക്കാര്യം സജീവമായി പരിഗണിക്കുകയാണെന്ന് റഷ്യ അറിയിച്ചു.

റഷ്യയുടെ തന്ത്രപ്രധാനമായ സുഹൃത്താണ് ഇന്ത്യ. യുക്രെയ്ൻ പ്രതിസന്ധിയിൽ യു.എന്നിൽ ഇന്ത്യ നിഷ്പക്ഷ നിലപാട് സ്വീകരിച്ചതിൽ സന്തോഷമുണ്ട്. ഇന്ത്യക്ക് പ്രതിസന്ധിയുടെ ആഴമറിയാമെന്നും അംബാസിഡർ പറഞ്ഞു. റഷ്യയുടെ മേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം ഇന്ത്യയുമായുള്ള ആയുധ ഇടപാടുകൾക്ക് തടസമാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - The ambassador said that Russia was considering a request to repatriate Indians stranded in Ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.