ന്യൂഡൽഹി: ചരിത്രസമരം നേടിയ നിർണായക വിജയത്തിനിടയിലും അതിർത്തിയിലെ സമരസിരാകേന്ദ്രങ്ങളിൽ അത്യാേവശവും അമിതാഹ്ലാദവുമില്ല. ഒരു വർഷം കടുത്ത യാതനകൾ സമ്മാനിച്ചശേഷമുള്ള പിന്മാറ്റ പ്രഖ്യാപനത്തിെൻറ ആശ്വാസവും ആഹ്ലാദവും മറച്ചുവെക്കാത്ത മുഖങ്ങളിൽ അതിലേറെ സ്ഫുരിക്കുന്നത് ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടെന്ന നിശ്ചയദാർഢ്യം.
ആവശ്യങ്ങൾ നേടിയെടുക്കുന്നതുവരെ അതിർത്തിയിൽതെന്ന ഇരിക്കുമെന്നാണ് നേതാക്കൾ ഒന്നടങ്കം പറയുന്നത്. സിംഘു അതിർത്തിയിൽ ഗുരുഗ്രന്ഥം വായിച്ചും പ്രാർഥിച്ചും മധുരം നൽകിയും ഗുരുനാനാക്കിെൻറ ജയന്തി ആഘോഷിക്കുന്ന മുതിർന്നവർ. അതിനിടയിൽ ഉച്ചത്തിലുള്ള പാട്ടിനൊത്ത് നൃത്തം ചെയ്ത് ട്രാക്ടറിൽ റോന്തുചുറ്റുന്ന ചെറുപ്പക്കാർ.
''രാവിലെ പ്രഖ്യാപനം കേട്ടു. ആദ്യം പാർലമെൻറിൽ നിയമം പിൻവലിക്കെട്ട. അതിനുശേഷമേ ഇവിടം വിട്ടുപോകൂ.'' പ്രായഭേദമില്ലാത്ത അർഥശങ്കക്കിടയില്ലാത്ത ഒരേ മറുപടിയാണ് ഏവർക്കും.
ട്രാക്ടറുകൾക്കു മുകളിൽനിന്ന് ആനന്ദനൃത്തം ചവിട്ടുന്നവരും പറയുന്നത് അതുതന്നെ. വലിയ ആഹ്ലാദമൊന്നും പ്രകടിപ്പിക്കാനില്ലാത്ത ഹരിയാനയിലെ െചറുകിട കർഷകനായ കാംദാന് ഇതൊരു ചെറിയ വിജയം മാത്രം. ''ബംഗാൾ അവർക്ക് പോയി. യു.പിയും ഹരിയാനയും പോകും. ഇൗ പ്രഖ്യാപനംകൊണ്ട് അത് തടയാനാകുമോ എന്ന് ആർക്കറിയാം?'' നിസ്സംഗതയോടെയാണ് കാംദാെൻറ പ്രതികരണം. പ്രധാനമന്ത്രി യഥാർഥത്തിൽ ഇൗ നിയമങ്ങൾ പിൻവലിക്കുമെന്ന് കരുതുന്നുണ്ടോ എന്ന് പത്രക്കാരോട് സംശയം പ്രകടിപ്പിക്കുന്നവരും സമരസ്ഥലത്തുണ്ട്. ഇൗ സർക്കാറിൽ അവർക്ക് വിശ്വാസം നഷ്ടമായിരിക്കുന്നു.
സമരം ഡൽഹി അതിർത്തിയിലെത്തിയതിെൻറ വാർഷികം ആഘോഷിക്കാൻ നവംബർ 26ന് സമരഭൂമികളൊരുങ്ങുേമ്പാഴാണ് പ്രധാനമന്ത്രിയുടെ പിന്മാറ്റ പ്രഖ്യാപനം. സമരത്തിനായി ജീവൻ ബലിനൽകിയ 700ഓളം പേരെക്കുറിച്ച് പറയുന്നതോടെ കർഷകരുടെ മുഖത്തെ ആഹ്ലാദം മായുന്നത് കാണാം.
സമരത്തിെൻറ വിജയമായി പിന്മാറ്റ പ്രഖ്യാപനത്തെ വിശേഷിപ്പിച്ച സംയുക്ത കിസാൻ മോർച്ചയുടെ പ്രസ്താവനയിലും സർക്കാർ മനസ്സുവെച്ചിരുന്നുെവങ്കിൽ കർഷകരുടെ ആ മരണങ്ങൾ ഒഴിവാക്കാമായിരുന്നുവെന്ന് ഒാർമിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.