മുംബൈ: എൻ.സി.പി നേതാവ് അജിത് പവാർ ഉപമുഖ്യമന്ത്രിയായത് ഏകനാഥ് ഷിൻഡെയുടെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നുള്ള പടിയിറക്കത്തിന്റെ തുടക്കമാണെന്ന് ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവുത്. ട്രിപ്ൾ എൻജിൻ സർക്കാറായി ഇതിനെ കാണേണ്ടതില്ല. ഒരു എൻജിൻ ഉടൻ പ്രവർത്തനരഹിതമാകും.
മഹാരാഷ്ട്രക്ക് ഉടൻ പുതിയ മുഖ്യമന്ത്രിയെ ലഭിക്കും- അദ്ദേഹം പറഞ്ഞു. ഷിൻഡെക്കൊപ്പമുള്ള എം.എൽ.എമാർ അയോഗ്യരാക്കപ്പെടും. അതിനുശേഷവും അധികാരത്തിൽ തുടരാനാണ് അജിത് പവാറും എൻ.സി.പി എം.എൽ.എമാരും സർക്കാറിൽ ചേർന്നതെന്നും റാവുത് പറഞ്ഞു. ശരദ് പവാറിന് ഇതേക്കുറിച്ച് എല്ലാം അറിയാമായിരുന്നുവെന്ന് ചോദ്യത്തിന് മറുപടിയായി റാവുത് പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.