രണ്ട് മക്കളെ കൊലപ്പെടുത്തിയ പിതാവിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ

ന്യൂഡൽഹി: രണ്ട് മക്കളെ കൊലപ്പെടുത്തിയ പിതാവിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി. കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാറിലാണ് സംഭവം. ശശി ഗാർഡനിലുള്ള വീട് വെള്ളിയാഴ്ച മുതൽ പൂട്ടിക്കിടക്കുകയാണെന്നും കുടുംബനാഥനായ ശ്യാംജിയെ കാണാനില്ലെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു.

പൊലീസ് സ്ഥത്തെത്തി വീടിന്റെ പൂട്ട് തകർത്ത് അകത്ത് കടന്നപ്പോൾ മുറിയിൽ 15ഉം ഒമ്പതും വയസ്സുള്ള സഹോദരങ്ങളെ മരിച്ച നിലയിലും മാതാവിനെ അബോധാവസ്ഥയിലും കണ്ടെത്തുകയായിരുന്നു. തുടർന്ന് മാതാവിനെ ആശുപത്രിയിലേക്ക് മാറ്റി. പിതാവിനെ കുറിച്ച് അന്വേഷിക്കുന്നതിനിടെയാണ് അടുത്തുള്ള റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

Tags:    
News Summary - The body of the father who killed his two sons was found on the railway track

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.