കേസ് റദ്ദാക്കണം; ടീസ്റ്റ ഗുജറാത്ത് ഹൈകോടതിയിൽ

അഹ്മദാബാദ്: ഗുജറാത്ത് വംശഹത്യയിലെ ഇരകൾക്കൊപ്പം പോരാടുന്ന സാമൂഹിക പ്രവർത്തക ടീസ്റ്റ സെറ്റൽവാദ്, തനിക്കെതിരായ ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചു.

കലാപക്കേസുകളുമായി ബന്ധപ്പെട്ട് വ്യാജ രേഖകൾ ചമച്ചുവെന്ന് ആരോപിച്ച് അഹ്മദാബാദ് ക്രൈംബ്രാഞ്ച് എടുത്ത കേസ് റദ്ദാക്കണമെന്ന് ടീസ്റ്റ ഹരജിയിൽ ആവശ്യപ്പെട്ടു. കേസിൽ നേരത്തെ ഹൈകോടതി നിരസിച്ച ജാമ്യം സുപ്രീംകോടതി നൽകിയതിനു പിന്നാലെ, ടീസ്റ്റ സമർപ്പിച്ച വിടുതൽ ഹരജി അഹ്മദാബാദ് സെഷൻസ് കോടതി ഈയിടെ തള്ളിയിരുന്നു.

ഹരജിയിൽ ഗുജറാത്ത് ഹൈകോടതി ഉടൻ വാദം കേൾക്കുമെന്നാണ് സൂചന. കലാപത്തിൽ ഗുജറാത്ത് സർക്കാർ സംവിധാനത്തിന് പങ്കുണ്ടെന്ന് സ്ഥാപിക്കാൻ വ്യാജരേഖകൾ ചമച്ചുവെന്ന് ആരോപിച്ച് ടീസ്റ്റ, മുൻ ഡി.ജി.പി ആർ.ബി ശ്രീകുമാർ, മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട് എന്നിവരെ സിറ്റി ക്രൈംബ്രാഞ്ച് 2022 ജൂണിൽ അറസ്റ്റ് ചെയ്തിരുന്നു.

Tags:    
News Summary - The case should be dismissed; Teesta setalvad Gujarat High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.