ന്യൂഡൽഹി: രാജ്യവ്യാപകമായി പൗരത്വപ്പട്ടിക (എൻ.ആർ.സി) തയാറാക്കാൻ കേന്ദ്രം തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി നിത്യാനന്ദ് റായ് പാർലമെൻറിനെ അറിയിച്ചു. അതേസമയം, 2021ലെ ജനസംഖ്യ കണക്കെടുപ്പിെൻറ ആദ്യഘട്ടത്തിനൊപ്പം 1955ലെ പൗരത്വ നിയമപ്രകാരം ദേശീയ ജനസംഖ്യ രജിസ്റ്റർ (എൻ.പി.ആർ) പുതുക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ലോക്സഭയിൽ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം. ദേശവ്യാപകമായി പൗരത്വപട്ടിക തയാറാക്കാൻ കേന്ദ്രം ഒരുക്കം നടത്തിയിട്ടില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു. അസമിൽ മാത്രമാണ് പൗരത്വപട്ടിക നടപ്പാക്കിയത്. 2019ൽ ഇവിടെ അപേക്ഷ നൽകിയ 3.3 കോടിയിൽ 19.06 ലക്ഷം പേർ പുറത്തായിരുന്നു. ഇത് വിവാദമായിരുന്നു.
പരാതിയുള്ളവർക്ക് നിയുക്ത വിദേശ ട്രൈബ്യൂണലിൽ അപ്പീൽ നൽകാനാവുമെന്നും മന്ത്രി പറഞ്ഞു. കോവിഡ് വ്യാപിച്ചതിനാൽ ദേശീയ ജനസംഖ്യ കണക്കെടുപ്പിെൻറ പ്രവർത്തനങ്ങൾ മാറ്റിവെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.