ന്യൂഡൽഹി: യുക്രെയ്നിൽനിന്ന് യുദ്ധത്തെ തുടർന്ന് നാട്ടിൽ മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് ഇന്ത്യയിൽ തുടർപഠന സൗകര്യമൊരുക്കാനാകില്ലെന്ന് കേന്ദ്രം. കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പവാർ ആണ് ബിനോയ് വിശ്വം എം.പിയുടെ ചോദ്യത്തിന് മറുപടി നൽകവെ ഇക്കാര്യം അറിയിച്ചത്.
ഈ വിദ്യാർഥികളെ ഇന്ത്യയിലെ മെഡിക്കൽ കോളജുകളിലേക്ക് മാറ്റാൻ ചട്ടം അനുവദിക്കുന്നില്ല. ഇതിന് ദേശീയ മെഡിക്കൽ കമീഷന്റെ അനുമതിയുമില്ല. യുദ്ധത്തോടെ, 20,000ത്തോളം ഇന്ത്യൻ വിദ്യാർഥികളാണ് മടങ്ങിയെത്തിയത്. ഇവർക്ക് ആവശ്യമായ രേഖകൾ വിട്ടുനൽകണമെന്ന് യുക്രെയ്ൻ സർവകലാശാലകളോട് ഇന്ത്യൻ എംബസി അഭ്യർഥിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.