വിദ്വേഷപ്രസംഗം നടത്തിയ നേതാവിനെ ജഡ്ജിയാക്കിയത് ന്യായീകരിച്ച് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: വിദ്വേഷപ്രസംഗം നടത്തിയ ബി.ജെ.പി നേതാവിനെ ഹൈകോടതി ജഡ്ജിയായി നിയമിച്ചതിനെ ശക്തമായി ന്യായീകരിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. തമിഴ്നാട്ടിലെ ബി.ജെ.പി വനിതാ നേതാവായ അഭിഭാഷക വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈകോടതി മധുര ബെഞ്ചിൽ ജഡ്ജിയാക്കാൻ ശിപാർശ ചെയ്തത് അവരുടെ രാഷ്ട്രീയ നിലപാടുകളും വിദ്വേഷ പ്രസംഗങ്ങളും നന്നായി പരിശോധിച്ച ശേഷമാണെന്നും അഭിഭാഷക കാലത്തെ രാഷ്ട്രീയ നിലപാടുകൾ ജഡ്ജിയാക്കുമ്പോൾ പരിഗണിക്കേണ്ടതില്ലെന്നും കൂട്ടിച്ചേർത്തു.

ഹാർവാഡ് ലോ സ്കൂൾ സെന്ററിലെ ചടങ്ങിൽ വിദ്യാർഥികൾ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ചീഫ് ജസ്റ്റിസ്. അഭിഭാഷക വിക്ടോറിയ ഗൗരി നടത്തിയ പ്രസംഗത്തിന്റെ സ്വഭാവവും അവരെ കുറിച്ച് കേന്ദ്രസർക്കാർ അടക്കമുള്ളവർ നൽകിയ പ്രതികരണവും സുപ്രീംകോടതി കൊളീജിയം വളരെ സൂക്ഷ്മമായി പരിശോധിച്ചതാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

നടപടിക്രമത്തിന്റെ ഭാഗമായി മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസിനോട് അവരെ കുറിച്ചുള്ള അഭിപ്രായവും ചോദിച്ചുവെന്നും അത് കേന്ദ്രസർക്കാറിന് കൈമാറിയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. വൈവിധ്യമാർന്ന രാഷ്ട്രീയ കാഴ്ചപ്പാടുകളുള്ളവർ മികച്ച ജഡ്ജിമാരായിട്ടുണ്ടെന്നും മികച്ച വിധിപ്രസ്താവങ്ങൾ നടത്തിയ ജസ്റ്റിസ് കൃഷ്ണയ്യർക്ക് രാഷ്ട്രീയ പശ്ചാത്തലമുണ്ടായിരുന്നുവെന്നും ചീഫ് ജസ്റ്റിസ് തുടർന്നു.

Tags:    
News Summary - The Chief Justice justified the appointment of a leader who made hate speech as a judge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.