ബംഗളൂരു: നന്ദിനി പാൽ വില വർധിപ്പിക്കുമെന്ന സൂചന നൽകി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സഹകരണ മന്ത്രി കെ.എൻ. രാജണ്ണയോട് കർണാടക മിൽക്ക് ഫെഡറേഷൻ (കെ.എം.എഫ്) ഡയറക്ടറുമായി ചർച്ച നടത്താനാവശ്യപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂണിലാണ് കെ.എം.എഫ് പാലിന് രണ്ട് രൂപ വർധിപ്പിച്ചത്.
ക്ഷീര കർഷകർക്ക് മതിയായ വരുമാനം ലഭിക്കാത്തതിനാൽ സഹകരണവകുപ്പ് പാലിന് ലിറ്ററിന് അഞ്ച് രൂപ നിരക്കിൽ വില വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി ബംഗളൂരു ക്ഷീരസംഘത്തിന്റെ പുതിയ ഓഫിസ് ഉദ്ഘാടനം ചെയ്യവെ പറഞ്ഞു. വിലവർധനയുടെ മുഴുവൻ നേട്ടവും ക്ഷീരകർഷകർക്ക് നേരിട്ട് ലഭ്യമാക്കുമെന്നും കർഷകരുടെ താൽപര്യം മാനിച്ച് വിഷയത്തിൽ ഉടൻ തീരുമാനമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.