ന്യൂഡൽഹി: പ്രധാന മന്ത്രി നരേന്ദ്രമോദി ആഹ്വാനംചെയ്ത ഒരുമണിക്കൂർ ശ്രമദാനത്തിൽ രാഷ്ട്രീയ നേതാക്കളും വിദ്യാർഥികളും ഉൾപ്പെടെ പങ്കെടുത്തു. രാജ്യത്താകമാനം 9.20 ലക്ഷം കേന്ദ്രങ്ങളിൽ ശുചീകരണം നടന്നതായി കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം അറിയിച്ചു. ബി.ജെ.പി നേതാക്കളും കേന്ദ്ര മന്ത്രിമാരും പങ്കെടുത്തു.
അഹമ്മദാബാദിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ എന്നിവരും ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ, വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വി.ആർ. ചൗധരി ഡൽഹിയിലും പങ്കെടുത്തു. ഡൽഹി മുനിസിപ്പൽ കോർപറേഷനിൽ 500 കേന്ദ്രങ്ങളിൽ ശ്രമദാനം നടന്നു. വിരാട് കോഹ്‌ലി, രോഹിത് ശർമ തുടങ്ങിയ ക്രിക്കറ്റ് താരങ്ങൾ പരിപാടിയിൽ പെങ്കടുക്കാൻ ആഹ്വാനം ചെയ്തിരുന്നു.
സ്വാശ്രയ സംഘങ്ങൾ, സന്നദ്ധ സംഘടനകൾ, വ്യാപാര സ്ഥാപനങ്ങൾ, സ്വകാര്യ കമ്പനികൾ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെ രാജ്യത്തെ ഗ്രാമങ്ങളിലും നഗരങ്ങളിലുമായി 22,000ലധികം മാർക്കറ്റുകൾ,10,000 ജലാശയങ്ങൾ, 7,000 ബസ് സ്റ്റാൻഡുകൾ, ടോൾ പ്ലാസകൾ, 1,000 ഗോശാലകൾ, 300 മൃഗശാലകൾ, വന്യജീവി മേഖലകൾ എന്നിവ ശുചീകരിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു. മഹാരാഷ്ട്രയിൽ 62,000 സ്ഥലങ്ങളിലും ശ്രമദാനം നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.