ഇന്ത്യയിൽ കോവിഡ്​ ബാധിതർ 25 ലക്ഷം കടന്നു; 24 മണിക്കൂറിനുള്ളിൽ 65,000 പേർക്ക്​ രോഗം

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു. 24 മണിക്കൂറിനുള്ളിൽ 996 പേർ മരിക്കുകയും 65,002 പേർക്ക്​ കോവിഡ്​ സ്ഥിരീകരിക്കുകയും ചെയ്​തു. ഇതോടെ രാജ്യത്ത്​ ആകെ കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം 25,26,193 ആയി.

6,68,220 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. 18,08,937 ​േപർ രോഗമുക്തി നേടി. 49,036 പേർ മരണത്തിന്​ കീഴടങ്ങിയതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി.

എട്ട്​ ദിവസം മുമ്പാണ്​ രാജ്യത്ത്​ കോവിഡ്​ രോഗികളുടെ എണ്ണം 20 ലക്ഷം കടന്നത്​. ദിവസേനയുള്ള കോവിഡ്​ രോഗികളുടെ എണ്ണം കഴിഞ്ഞ മൂന്ന്​ ദിവസം തുടർച്ചയായി 65,000 പിന്നിടുകയാണ്​. മഹാരാഷ്​ട്രയാണ്​ രാജ്യത്തെ കോവിഡ്​ രോഗികളുടെ എണ്ണത്തിൽ മുൻപന്തിയിൽ. തൊട്ടുപിന്നിൽ തമിഴ്​നാടും ആന്ധ്രപ്രദേശുമുണ്ട്​. 

Tags:    
News Summary - The COVID19 tally in the country rises to 25,26,193

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.