കൊറോണ കൊല്ലുന്നതിന്​ മുമ്പ്​ ഈ എന്നെ ഫാൻ കൊല്ലും; വൈറലായി ആശുപത്രി കിടക്കയിലെ യുവാവിന്‍റെ വിഡിയോ

ഭോപാൽ: മധ്യപ്രദേശിലെ ആശുപത്രിയിൽ കോവിഡ്​ ബാധിച്ച്​ ചികിത്സയിൽ കഴിയുന്ന ഒരു യുവാവിന്‍റെ സെൽഫി വിഡിയോയാണ്​ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ. തനിക്ക്​ കൊറോണയെ പേടിയില്ല, എന്നാൽ തന്‍റെ തലക്ക്​ മുകളിൽ കറങ്ങുന്ന ഫാൻ നിലത്തേക്ക്​ വീ​ഴുമെന്ന പേടി പങ്കുവെക്കുന്നതാണ് വിഡിയോ​.

മധ്യപ്രദേശ്​ ചിന്ദ്വാരയിലെ പ്രമുഖ ആശുപത്രിയിലാണ്​ യുവാവ്​ ചികിത്സ തേടിയെത്തിയത്​. ആശുപത്രി അധികൃതർ​ ഫാൻ മാറ്റിതരണം അല്ലെങ്കിൽ തന്‍റെ കിടക്ക തൽസ്​ഥാനത്തുനിന്ന്​ മാറ്റ​ിതരണമെന്നുമാണ്​ യുവാവിന്‍റെ ആവശ്യം.

രണ്ടുമിനിറ്റിലധികം ദൈർഘ്യമുള്ള വിഡിയോയിൽ രോഗികളെ കൊണ്ടു നിറഞ്ഞ ആശുപത്രി വാർഡ്​ കാണാനാകും. ഇതിന്​ ശേഷം യുവാവിന്‍റെ കിടക്കക്ക്​ തൊട്ടുമുകളിൽ കറങ്ങുന്ന ഫാനിന്‍റെ ദൃശ്യങ്ങളാണ്​ കാണിക്കുന്നത്​. ഉടൻ നിലത്തേക്ക്​ വീഴുമെന്ന രീതിയിൽ വശങ്ങളിലേക്ക്​ കറങ്ങുന്ന നിലയിലാണ്​ ഫാൻ.

ചിന്ദ്വാരയിലെ പ്രമുഖ ആശുപത്രിയിലാണ്​ താൻ ചികിത്സതേടിയത്​. എന്നാൽ ഇവിടത്തെ ഫാനിന്‍റെ അവസ്​ഥ നോക്കൂ. എന്‍റെ കട്ടിലിന്‍റെ തൊട്ടുമുകളിലാണ്​ ഈ ഫാൻ. ഇതിലേക്ക്​ നോക്കു​േമ്പാൾ പേടി തോന്നുന്നു. കൊറോണയുടെ കാര്യത്തിൽ തോന്നാത്ത പേടി തനിക്ക്​ ഫാൻ കറങ്ങുന്നത്​ കാണു​േമ്പാൾ തോന്നുന്നുവെന്നും യുവാവ്​ വിഡിയോയിൽ പറയുന്നു.

ഏതു നിമിഷവും ​നിലത്തേക്ക്​ വീഴുമെന്ന ഭയത്തിൽ തനിക്ക്​ ഉറങ്ങാൻ കഴിയുന്നില്ല. ഒന്നുകിൽ ഫാൻ അഴിച്ചുമാറ്റുക അല്ലെങ്കിൽ തന്‍റെ കിടക്കയുടെ സ്​ഥാനം മാറ്റി നൽകുകയെന്നുമാണ്​ യുവാവിന്‍റെ ആവശ്യം. കൊറോണ തന്നെ കൊല്ലുന്നതിന്​ മുമ്പ്​ ഈ ഫാൻ തന്നെ ​െകാലപ്പെടുത്തുമെന്നും യുവാവ്​ പറയുന്നു.

യുവാവിന്‍റെ വിഡിയോക്ക്​ നിരവധി പേരാണ്​ ട്വിറ്ററിലൂടെയും വാട്​സ്​ആപിലൂടെയും പ്രതികരണവുമായെത്തിയത്​. ഫാൻ മാറ്റി നൽകണമെന്ന ആവശ്യമാണ്​ പലരും ഉന്നയിച്ചത്​. കൂടാതെ ഫാൻ മാറ്റി നൽകുന്നതിന്​ മുമ്പ്​ യുവാവിന്‍റെ രോഗം മാറ്റി ആശുപത്രി വിട​ട്ടെയെന്ന്​ ആശംസിക്കുന്നവരുമുണ്ട്​. 


Tags:    
News Summary - the fan might kill him even before Corona does ovid patients request to replace fan in viral video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.