റായ്‌പൂര്‍: കളിപ്പാട്ടത്തിന്റെ പേരിൽ അനിയത്തിയുമായി വഴക്കിട്ട പെൺകുട്ടി അച്ഛന്‍റെ മർദനമേറ്റ് കൊല്ലപ്പെട്ടു. ഛത്തീസ്‌ഗഡിലെ ജഞ്ജഗീർ ചമ്പയിലാണ് സംഭവം. സംഭവത്തിൽ ജഞ്ജഗീർ ചമ്പ സ്വദേശിയായ സൽമാനെ പൊലീസ് അറസ്റ്റ് ചെയ്‌തു.
സൽമാന്‍റെ മൂത്തമകളും ഇളയമകളും കളിക്കുന്നതിനിടയിൽ ഒരേ കളിപ്പാട്ടത്തിനായി വഴക്കിടുകയായിരുന്നു. തുടർന്ന് സൽമാൻ ക്ഷുഭിതനാകുകയും കുട്ടികളെ മർദിക്കുകയുമായിരുന്നു. അബോധാവസ്ഥയിലായ കുട്ടികളെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിലിരിക്കെ മൂത്ത മകൾ മരിച്ചു. ഇളയമകൾ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
സൽമാൻ സ്ഥിരമായി വീട്ടിൽ വഴക്കിടാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇതേ തുടർന്ന് ഭാര്യ ഇയാളെ ഉപേക്ഷിച്ചു പോയിരുന്നു. എന്നാൽ കുട്ടികളെ ഭാര്യയോടൊപ്പം പോകാൻ ഇയാൾ അനുവദിച്ചിരുന്നില്ല. സംഭവത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.