കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തിന് ശ്രമം തുടരുന്നതായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിന് കൂടുതൽ രാജ്യങ്ങളിൽ അംഗീകാരം ലഭിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ ലോക്സഭയിൽ അറിയിച്ചു.12 ഓളം രാജ്യങ്ങൾ കോവാക്സിൻ അംഗീകരിച്ചിട്ടുണ്ട്.

അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരം തേടി കോവാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്, ലോകാരോഗ്യ സംഘടനയെ സമീപിച്ചിട്ടുണ്ടെന്നും ഇതി​െൻറ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. കെ. സുധാകരൻ, ബെന്നി ബഹനാൻ, അടൂർ പ്രകാശ്, പി.പി. മുഹമ്മദ് ഫൈസൽ തുടങ്ങിയ എം.പിമാരുടെ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു മന്ത്രി.

Tags:    
News Summary - The government says Covaxin is still seeking World Health Organization approval

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.