ടീസ്റ്റയുടെ അപേക്ഷയിൽ എതിർപ്പറിയിച്ച് ഗുജറാത്ത് സർക്കാർ

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​പ​രാ​ധി​ക​ളെ പ്ര​തി​ക​ളാ​ക്കാ​ൻ വ്യാ​ജ​രേ​ഖ ച​മ​ച്ചെ​ന്ന കേ​സി​ൽ​നി​ന്ന് ത​ന്നെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ടീ​സ്റ്റ സെ​റ്റ​ൽ​വാ​ദി​ന്റെ അ​പേ​ക്ഷ​യി​ൽ എ​തി​ർ​പ്പ​റി​യി​ച്ച് ഗു​ജ​റാ​ത്ത് സ​ർ​ക്കാ​ർ.

അ​ന്ന​ത്തെ ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രെ ടീ​സ്റ്റ വ്യാ​ജ​രേ​ഖ ച​മ​ച്ച​തി​ന് വ്യ​ക്ത​മാ​യ തെ​ളി​വു​ണ്ടെ​ന്ന് അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു. വ്യാ​ജ​രേ​ഖ ച​മ​ച്ചെ​ന്ന ആ​രോ​പ​ണം തെ​റ്റാ​ണെ​ന്നും ത​ന്നെ കേ​സി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ടീ​സ്റ്റ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Tags:    
News Summary - The Gujarat government objected to Teesta's application

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.