ന്യൂഡൽഹി: കൂടുതൽ യാത്രക്കാരെ കയറ്റിയെന്ന് പറഞ്ഞ് ഇൻഷുറൻസ് തുക നിഷേധിച്ച ചരക്കു വാഹനത്തിന് 3.25 ലക്ഷം നഷ്ടപരിഹാരം നൽകാൻ സുപ്രീം കോടതി ഉത്തരവ്. അപകടത്തിൽ കേടുപാട് സംഭവിച്ച ചരക്കു വാഹനത്തിൽ അനുവദനീയമായതിലും കൂടുതൽ യാത്രക്കാർ ഉണ്ടായിരുന്നുവെന്ന ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ അപ്പീൽ അംഗീകരിച്ച് തുക നിഷേധിച്ച ദേശീയ ഉപഭോക്തൃതർക്ക പരിഹാര കമീഷൻ (എൻ.സി.ഡി.ആർ.സി) ഉത്തരവ് റദ്ദാക്കിയാണ് വാഹന ഉടമക്ക് തുക നൽകാൻ സുപ്രീം കോടതി നിർദേശിച്ചത്. നഷ്ടപരിഹാരം നൽകണമെന്ന സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ ഉത്തരവ് റദ്ദാക്കിയായിരുന്നു എൻ.സി.ഡി.ആർ.സി വിധി പറഞ്ഞത്.
അശ്രദ്ധമായ ഡ്രൈവിങ് കാരണം അപകടം പറ്റിയാൽ യാത്രക്കാരന് തേർഡ് പാർട്ടി ഇൻഷുറൻസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമമല്ല ഇക്കാര്യത്തിലെന്നും ചരക്ക് വാഹനത്തിൽ കൂടുതൽ യാത്രക്കാർ ഉണ്ടായത് വിഷയമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാൽ എൻ.സി.ഡി.ആർ.സി ഉത്തരവ് നിലനിൽക്കില്ല. മൂന്നു മാസത്തിനകം തുക നൽകണമെന്ന് ജസ് റ്റിസ് ഹേമന്ദ് ഗുപ്ത, ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.