ന്യൂഡൽഹി: വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ മിക്ക ഗിരിവർഗ മേഖലകളും പൗരത്വനിയമ ഭേദഗതി നിയമത്തിന്റെ (സി.എ.എ) പരിധിക്ക് പുറത്ത്.
ഇന്നർ ലൈൻ പെർമിറ്റ് (ഐ.എൽ.പി) സംവിധാനമുള്ള അരുണാചൽ, നാഗാലാൻഡ്, മിസോറം, മണിപ്പൂർ സംസ്ഥാനങ്ങളിലും നിയമം നടപ്പാക്കില്ല.
ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളവർ സന്ദർശനത്തിനെത്തുമ്പോൾ നൽകുന്ന അനുമതിയാണ് ഐ.എൽ.പി. ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പ്രകാരം ഗിരിവർഗ മേഖലകളിൽ സ്വയംഭരണ കൗൺസിലുകളുള്ള സംസ്ഥാനങ്ങളാണ് അസം, മേഘാലയ, മിസോറം, ത്രിപുര എന്നിവ. ഇത്തരം കൗൺസിലുകളുള്ള പ്രദേശങ്ങൾ സി.എ.എക്ക് പുറത്തായിരിക്കും.
അസമിൽ കർബി അംഗ് ലോങ്, ദിമ ഹസാവോ, ബോഡോലാൻഡ് ടെറിറ്റോറിയൽ കൗൺസിൽ എന്നിവയും മേഘാലയയിൽ ഗാരോ ഹിൽസും ത്രിപുരയിലെ ഗിരിവർഗ പ്രദേശങ്ങളിലുമാണ് കൗൺസിലുകളുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.