ന്യൂഡൽഹി: ഉത്തർപ്രദേശിൽ തുടർച്ചയായി പെൺകുട്ടികൾ ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നതിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. ഹത്രാസിൽ ദലിത് പെൺകുട്ടി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന് പിറകെയാണ് ബൽറാംപുരിൽ ബലാത്സംഗം ചെയ്ച്ചെയ്ത് മറ്റൊരു ദലിത് പെൺകുട്ടിയെ കൊന്നത്.
യു.പിയിൽ നടക്കുന്നത് ജംഗിള്‍രാജ് ആണെന്നും പെണ്‍കുട്ടികളെ സംരക്ഷിക്കുക എന്നതല്ല, സത്യം മറച്ചുവെച്ച് അധികാരം നിലനിര്‍ത്തുക എന്നതാണ് ബി.ജെ.പിയുടെ മുദ്രാവാക്യമെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. 'ബേഠി ബച്ചാവോ ബേഠി പഠാവോ' മുദ്രാവാക്യത്തെ വിമർശിച്ചുകൊണ്ടായിരുന്നു രാഹുലിന്‍റെ വിമർശനം.
'ജീവിക്കുമ്പേോൾ പെൺകുട്ടികൾക്ക് ഒരു മാന്യതയും നൽകിയില്ലെന്ന് മാത്രമല്ല, മരിച്ചപ്പോൾ പോലും അന്തസ്സ് കവർന്നെടുക്കുകായിരുന്നു സർക്കാർ ചെയ്തത്.'' രാഹുൽ ട്വീറ്റ് ചെയ്തു. ഹഥ് രസിലെ പെൺകുട്ടിയുടെ മൃതദേഹം പൊലീസ് ബലംപ്രയോഗിച്ച് സംസ്ക്കരിച്ചതിനെക്കുറിച്ചായിരുന്നു രാഹുലിന്‍റെ അഭിപ്രായപ്രകടനം. പെൺകുട്ടിയുടെ അന്ത്യകർമങ്ങൾ പോലും ചെയ്യാൻ പൊലീസ് അനുവദിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.