തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ 'ദി കശ്മീർ ഫയൽസ്' സഹായിക്കുമെന്ന് കരുതുന്നില്ല -സഞ്ജയ് റാവത്ത്

മുംബൈ: വിവേക് ​​അഗ്നിഹോത്രിയുടെ 'ദി കശ്മീർ ഫയൽസ്' സിനിമ മാത്രമാണെന്നും വരുന്ന തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ഇത് ആരെയും സഹായിക്കില്ലെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത്. കശ്മീർ പോലെയുള്ള സെൻസിറ്റീവ് വിഷയത്തിൽ രാഷ്ട്രീയം കുത്തിക്കയറ്റി സിനിമ ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒരു പ്രത്യേക അജണ്ടമുന്നിൽ വെച്ചാണ് സിനിമ അവതരിക്കപ്പെടുന്നതെന്നും സഞ്ജയ് റാവത്ത് സൂചിപ്പിച്ചു.

"വസ്തുതാപരമല്ലാത്ത നിരവധി കാര്യങ്ങൾ സിനിമയിൽ കാണിക്കുന്നുണ്ട്. സത്യത്തെ വളച്ചൊടിച്ച് സംവിധായകന് വേണ്ട രീതിയിൽ കഥ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. സിനിമയിൽ പ്രതിപാദിപ്പിക്കുന്ന കാലത്ത് നിരവധി മുസ്ലീങ്ങൾ മരിച്ചിരുന്നു. മുസ്ലീങ്ങൾ ജീവൻ രക്ഷിച്ച ഒട്ടനവധി ഓഫീസർമാർ ഉണ്ടായിരുന്നു, എന്നാൽ ഇതെല്ലാം സിനിമയിൽ ബോധപൂർവം ഒഴിവാക്കാനാണ് ശ്രമിക്കുന്നത്" - സഞ്ജയ് റാവത്ത് പറഞ്ഞു.

വൈകാതെ ചിത്രത്തിന് ദേശീയ അവാർഡും ചിത്രത്തിന്റെ നിർമ്മാതാക്കൾക്ക് പത്മശ്രീ, പത്മഭൂഷൺ ലഭിക്കുന്നതും നേരിൽ കാണാമെന്നും റാവത്ത് അഭിപ്രായപ്പെട്ടു. സംവിധായകന് വൈ കാറ്റഗറി സുരക്ഷ ലഭിച്ചത് ഇതിന്‍റെ തുടക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - 'The Kashmir Files' Won't Help Any Party In Polls: sanjay raut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.