ബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയും പിന്നിട്ടതോടെ അന്തിമ നിരയിൽ 2613 സ്ഥാനാർഥികൾ.
കൂടുവിട്ട് കൂടുമാറിയവർക്കു പുറമെ ബി.ജെ.പി, കോൺഗ്രസ്, ജെ.ഡി-എസ് സ്ഥാനാർഥികൾക്കെതിരെ വിമതരും മത്സര രംഗത്തുണ്ട്. കോൺഗ്രസ് ടിക്കറ്റ് നിഷേധിച്ച കഴിഞ്ഞ തെരഞ്ഞെടുപ്പിലെ റെക്കോഡ് ജേതാവ് പുലികേശി നഗറിലെ അഖണ്ഡ ശ്രീനിവാസ മൂർത്തി അവസാന നിമിഷം ബി.എസ്.പിയിലേക്ക് ചുവടുമാറി.
ജെ.ഡി.എസിലെ ഉള്ളാൾ, ഗോഖക് സ്ഥാനാർഥികളും പിന്മാറി. മേഘാലയയിലെ സാങ്മയുടെ പാർട്ടിയായ നാഷനൽ പീപ്ൾസ് പാർട്ടി രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും. പ്രാദേശിക രാഷ്ട്രീയ പാർട്ടികളായ എസ്.ഡി.പി.ഐ (16), ജെ.ഡി.യു (എട്ട്), സി.പി.ഐ (ഏഴ്) തുടങ്ങിയവയടക്കം ദേശീയാംഗീകാരമില്ലാത്ത പാർട്ടി പ്രതിനിധികളായി 693 പേരും മത്സരരംഗത്തുണ്ട്.
അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം രണ്ടിടങ്ങളിലേക്ക് പത്രിക ചുരുക്കി. ഒരിടത്ത് സ്വതന്ത്രനെയും പിന്തുണക്കും. തുമകൂരുവിലെ ചിക്കനായകനഹള്ളിയിൽ സ്ഥാനാർഥിയെ നിർത്തിയ വെൽഫെയർ പാർട്ടി, മറ്റു മണ്ഡലങ്ങളിൽ ബി.ജെ.പിക്കെതിരെ ജയസാധ്യതയുള്ള സ്ഥാനാർഥിയെ പിന്തുണക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.