കശ്മീരിലെ മൂന്ന് സീറ്റുകളിലും നാഷനൽ കോൺഫറൻസ് മത്സരിക്കും

ശ്രീനഗർ: കശ്മീരിലെ മൂന്ന് ലോക്സഭ സീറ്റുകളിലും നാഷനൽ കോൺഫറൻസ് മത്സരിക്കും. കോൺഗ്രസുമായുള്ള ചർച്ചക്കുശേഷമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമായത്. പാർട്ടി അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ല, ഉപാധ്യക്ഷൻ ഉമർ അബ്ദുല്ല എന്നിവരുടെ നേതൃത്വത്തിൽ ശ്രീനഗറിൽ നടന്ന നാഷനൽ കോൺഫറൻസ് പാർലമെന്ററി ബോർഡ് യോഗത്തിന് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.

ഇതോടെ കശ്മീരിലെ ലോക്സഭ മണ്ഡലങ്ങളിൽ ഇന്ത്യ സഖ്യത്തിന്റെ സംയുക്ത സ്ഥാനാർഥി ഉണ്ടാവില്ലെന്ന് ഉറപ്പായി. ജമ്മുവിലെ രണ്ട് സീറ്റും ലഡാക്കിലെ ഒരു സീറ്റും സംബന്ധിച്ച് കോൺഗ്രസുമായി ചർച്ച തുടരുകയാണെന്ന് യോഗത്തിനുശേഷം നാഷനൽ കോൺഫറൻസ് പ്രവിശ്യ പ്രസിഡന്റ് നസീർ അസ്‍ലം വാനി അറിയിച്ചു. നാഷനൽ കോൺഫറൻസിനെ കൂടാതെ കോൺഗ്രസ്, പി.ഡി.പി എന്നിവയാണ് ജമ്മു- കശ്മീരിലെ ഇൻഡ്യ മുന്നണിയിലെ കക്ഷികൾ.

Tags:    
News Summary - The National Conference will contest all the three seats in Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.