വിഭജന നയങ്ങളിൽനിന്ന്​ പുതിയ സർക്കാർ വിട്ടുനിൽക്കണം​ –ജമാഅത്തെ ഇസ്‍ലാമി

ന്യൂ​ഡ​ൽ​ഹി: സ​മൂ​ഹ​ത്തെ വി​ഭ​ജി​ക്കു​ന്ന നീ​ക്ക​ങ്ങ​ളി​ൽ​നി​ന്ന്​ വി​ട്ടു​നി​ൽ​ക്കു​ന്ന​തി​നൊ​പ്പം എ​ല്ലാ​വ​രെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന ന​യ​ങ്ങ​ൾ സ്വീ​ക​രി​ക്കാ​ൻ നി​യു​ക്ത എ​ൻ.​ഡി.​എ സ​ർ​ക്കാ​ർ ത​യാ​റാ​വ​ണ​മെ​ന്ന്​ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ സ​യ്യി​ദ് സ​ആ​ദ​ത്തു​ല്ല ഹു​സൈ​നി. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വി​ദ്വേ​ഷ​ത്തി​നും വി​ഭ​ജ​ന രാ​ഷ്ട്രീ​യ​ത്തി​നു​മെ​തി​രെ​യു​ള്ള ശ​ക്ത​മാ​യ മ​റു​പ​ടി​യാ​ണ്. വി​യോ​ജി​പ്പു​ള്ള​വ​രെ വേ​ട്ട​യാ​ടാ​ൻ ഭ​ര​ണ​ഘ​ട​നാ​സ്ഥാ​പ​ന​ങ്ങ​ളെ ദു​രു​പ​​യോ​ഗം ചെ​യ്യു​ന്ന പ്ര​വ​ണ​ത അ​വ​സാ​നി​പ്പി​ക്ക​ണം.

ഭ​ര​ണ​പ​ക്ഷ​ത്തും പ്ര​തി​പ​ക്ഷ​ത്തു​മു​ള്ള വി​വി​ധ പാ​ർ​ട്ടി​ക​ൾ​ക്ക്​ വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ ഏ​ൽ​പി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​കൂ​ടി​യാ​ണി​ത്. ജ​ന​വി​ധി​യി​ൽ​നി​ന്ന്​ എ​ല്ലാ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളും പാ​ഠ​മു​ൾ​ക്കൊ​ള്ള​ണ​മെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. അ​സി.​അ​മീ​റു​മാ​രാ​യ മ​ലി​ക് മു​അ്ത​സിം ഖാ​ൻ, പ്ര​ഫ. സ​ലിം എ​ൻ​ജി​നീ​യ​ർ, ദേ​ശീ​യ മാ​ധ്യ​മ അ​സി​സ്റ്റ​ൻ​റ് സെ​ക്ര​ട്ട​റി സ​ൽ​മാ​ൻ അ​ഹ്മ​ദ് എ​ന്നി​വ​രും പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - The new government should stay away from divisive policies - Jamaat-e-Islami

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.