അഹ്മദാബാദ്: നരേന്ദ്ര മോദി അധികാരത്തിൽ വന്നശേഷം ആറുവർഷത്തിനിടെ ജമ്മു-കശ്മീരിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ഇരട്ടിയായി. സൂറത്തിലെ മലയാളി സാമൂഹിക പ്രവർത്തകൻ സഞ്ജയ് ഈഴവക്ക് സർക്കാറിൽനിന്ന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യമുള്ളത്. മൻമോഹൻ സിങ് സർക്കാറിെൻറ ഭരണകാലവുമായി താരതമ്യപ്പെടുത്തുേമ്പാഴാണ് ഈ വർധന. 10 വർഷത്തിനിടെ കൊല്ലപ്പെട്ട സൈനികരുെട വിവരങ്ങളാണ് ഇദ്ദേഹം തേടിയത്.
മൻമോഹൻ സിങ് സർക്കാറിെൻറ 10 വർഷത്തെ ഭരണത്തിൽ ഓരോ വർഷവും ഏകദേശം 37 സൈനികരാണ് ജമ്മു-കശ്മീരിൽ കൊല്ലപ്പെട്ടത്. അതേസമയം, മോദി അധികാരത്തിൽ വന്ന 2014 മുതൽ 2020 ജൂൺ വരെ വർഷം തോറും 74 ജവാന്മാർക്കാണ് ജീവൻ നഷ്ടമായത്. 2019 ഫെബ്രുവരി 14ന് പുൽവാമ ഭീകരാക്രമണത്തിൽ 40 സൈനികർ കൊല്ലപ്പെട്ടു. ഗൽവാൻ താഴ്വരയിൽ 20 സൈനികർക്ക് ജീവൻ നഷ്ടമായി. സർക്കാറിെൻറ തെറ്റായ നയങ്ങൾ തുറന്നുകാട്ടപ്പെടുന്നതാണ് തെൻറ വിവരാവകാശ അപേക്ഷക്കുള്ള മറുപടിയെന്ന് സഞ്ജയ് ഈഴവ പറഞ്ഞു.
സർക്കാറാണ് സൈനികരുടെ മരണത്തിനുള്ള ഉത്തരവാദികൾ. തനിക്ക് ലഭിച്ച കണക്കുകൾ തെറ്റാണെന്നും മോദി സർക്കാർ യഥാർഥ കണക്കുകൾ പുറത്തുവിടുന്നില്ലെന്നും സൈനികരുടെ ജീവൻ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ സംരക്ഷിക്കുന്നതിനിടെ ജവാന്മാർക്ക് ജീവൻ നഷ്ടമാകുേമ്പാഴും കേന്ദ്ര സർക്കാർ രാഷ്ട്രീയ അജണ്ടക്കായി ഇത് ഉപയോഗിക്കുകയാണെന്ന് ഗുജറാത്ത് ഹൈകോടതിയിലെ അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ ഇഖ്ബാൽ മസൂദ് ഖാൻ ആരോപിച്ചു. ഒറ്റയാൾ പട്ടാളമായ േമാദി സർക്കാർ എല്ലാ മേഖലയിലും പൂർണമായി പരാജയപ്പെട്ടെന്നും രാജ്യം ദുരന്തത്തിലേക്ക് നീങ്ങുകയാണെന്നും അഹ്മദാബാദിലെ മനുഷ്യാവകാശ പ്രവർത്തകൻ ജതിൻ സേത്ത് പറഞ്ഞു. വീര്യമൃത്യു വരിക്കുന്ന സൈനികരുെട കുടുംബാംഗങ്ങൾക്ക് നൽകുന്ന നഷ്ടപരിഹാരം കുറവാണ്. പാർലമെൻറിൽ ഗൗരവ ചർച്ച സർക്കാർ ഭയക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിെൻറ അതിർത്തി സംരക്ഷിക്കുന്നതിൽ സർക്കാർ പൂർണമായി പരാജയപ്പെട്ടതായി സാമൂഹിക പ്രവർത്തകൻ മുജാഹിദ് നഫിസ് ആരോപിച്ചു.
ധീര ജവാന്മാർ മരിച്ചുവീഴുേമ്പാൾ മറുഭാഗത്ത് മനുഷ്യാവകാശ പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി ജയിലിലടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മൻമോഹൻ സിങ് ഭരിക്കുേമ്പാൾ മോദിയുടെ പ്രസംഗം നുണകളുടെ കെട്ടായിരുന്നുവെന്ന് അഹ്മദാബാദിലെ സമുദായ നേതാവായ സാഹിദ് കദ്രി പറഞ്ഞു.
അയൽരാജ്യങ്ങളുമായി ഇന്ത്യക്ക് എന്തുകൊണ്ടാണ് നല്ല ബന്ധമുണ്ടാക്കാൻ കഴിയാത്തതെന്ന് ക്രിസ്ത്യൻ സമുദായ നേതാവും പ്രമുഖ മാധ്യമപ്രവർത്തകനുമായ ഇഗ്നേഷ്യസ് ദാബി ചോദിച്ചു. പ്രതിരോധ, വിദേശ നയങ്ങളിൽ മോദി സർക്കാർ പരാജയപ്പെട്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അർജുൻ മോദ്വാദിയയും കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.