മുംബൈ: തന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം പൊളിക്കാൻ ബുൾഡോസറുമായി എത്തിയ മുംബൈ മുനിസിപ്പൽ കോർപറേഷൻ ഉദ്യോഗസ്ഥർക്ക് മുമ്പിൽ മുംബൈയിലെ സാന്താക്രൂസ് പ്രദേശത്തെ ഹാജി റഫ്അത്ത് ഹുസൈൻ എന്ന വയോധികൻ ഉയർത്തിക്കാട്ടിയത് കോടതി ഉത്തരവായിരുന്നു. എന്നാൽ, അതൊന്ന് നോക്കാൻ പോലും കൂട്ടാക്കാതെ വനിത ഉദ്യോഗസ്ഥ അയാളോട് ആക്രോശിച്ചു. തനിക്ക് കോടതി ഉത്തരവ് ലഭിച്ചിട്ടില്ലെന്നും അതിന് സാധുതയില്ലെന്നും സ്വീകരിക്കില്ലെന്നുമായിരുന്നു അവരുടെ മറുപടി. കെട്ടിടം തകർക്കുന്നത് തടയാൻ അദ്ദേഹം ബുൾഡോസറിന് മുന്നിൽ കിടന്ന് പ്രതിരോധിക്കാൻ ശ്രമിക്കുമ്പോഴും കോടതി ഉത്തരവ് ഉയർത്തിക്കാണിക്കുമ്പോഴും ഇതിന്റെയെല്ലാം വിഡിയോ ഫോണിൽ പകർത്തുകയായിരുന്നു ഉദ്യോഗസ്ഥ.
ഇത് തന്റെ കെട്ടിടത്തിന് സംരക്ഷണം നൽകുന്ന കോടതിയുടെ ഉത്തരവാണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും ഉദ്യോഗസ്ഥർ വഴങ്ങിയില്ല. അവസാനം നിസ്സഹായനായി അയാൾ പറഞ്ഞത് ഇങ്ങനെയായിരുന്നു. ‘ഇതാണിപ്പോൾ ഇന്ത്യയുടെ നിയമവ്യവസ്ഥ. ഇതാണ് മുംബൈ കോർപറേഷന്റെ ഗുണ്ടായിസം. അവർ ഇന്ത്യയുടെ നിയമവ്യവസ്ഥയെ ചവറാക്കിയിരിക്കുന്നു. അവർ കോടതി ഉത്തരവ് പാലിക്കുന്നില്ല’.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.