വളർത്തു തത്തയെ കാണാനില്ല; കണ്ട് കിട്ടുന്നവർക്ക് പാരിതോഷികം 10,000 രൂപ

ഭോപ്പാൽ: കാണാതായ വളർത്തു തത്തയെ അന്വേഷിച്ച് ഒരു കുടുംബം. മധ്യപ്രദേശിലെ ദാമോ ജില്ലയിലാണ് സംഭവം. കഴിഞ്ഞ രണ്ട് വർഷമായി മിത്തു എന്ന തത്ത ഈ കുടുംബത്തിന്റെ ഭാഗമാണ്. ചൊവ്വാഴ്‌ച കുടുംബാംഗത്തോടൊപ്പം പതിവ്‌ യാത്രയ്‌ക്ക്‌ പോയ മിത്തു തെരുവ് നായകളുടെ കുര കേട്ട് പറന്നുപോയതാണെന്ന് വീട്ടുകാർ പറയുന്നു. തുടർന്ന് കണ്ട് കിട്ടുന്നവർക്ക് പാരിതോഷികമായി 10,000 രൂപ ഈ കുടുംബം വാഗ്ദാനം ചെയ്യുകയായിരുന്നു.

മിത്തുവിനെ കാണാതായപ്പോൾ തന്നെ തെരച്ചിൽ തുടങ്ങിയതായി ഇവർ പറയുന്നു. തത്തയെ കണ്ടെത്താനയി കാണാനില്ലെന്ന പോസ്റ്ററുകളും വിതരണം ചെയ്തതായി ഇവർ പറയുന്നു. കാണാതായ തത്തയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്ന പക്ഷം അറിയിക്കാൻ കുടുംബത്തിന്റെ കോൺടാക്റ്റ് വിവരങ്ങളും പാരിതോഷികവും സംബന്ധിച്ച കാര്യങ്ങളും ഇവർ പുറത്ത് വിട്ടിട്ടുണ്ട്. ഉച്ചഭാഷിണി ഘടിപ്പിച്ച ഓട്ടോറിക്ഷയിലൂടെ വിളിച്ച് പറഞ്ഞാണ് ഇവർ മിത്തു തത്തക്കായുള്ള അന്വേഷണം തുടരുന്നത്.

കഴിഞ്ഞ വർഷം കർണാടകയിലെ ഒരു കുടുംബം കാണാതായ തത്തയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചതും വാർത്തയായിരുന്നു. 

Tags:    
News Summary - The pet parrot is missing; A reward of Rs 10,000 will be given to those who find it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.