ന്യൂഡൽഹി: കേരളത്തിലെ മലയോര ഹൈവേയുടെ റൂട്ട് മാറ്റണമെന്ന ഹരജി സുപ്രീംകോടതി തള്ളി. പൊതുമരാമത്ത് എൻജിനീയർമാർ അടക്കം ചേർന്ന് നിശ്ചയിച്ച റൂട്ടിൽ ഇടപെടാനാകില്ലെന്നും പാത നിശ്ചയിക്കാൻ ജഡ്ജിമാർ വിദഗ്ദ്ധരല്ലെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് എസ്. അബ്ദുൽ നസീർ അധ്യക്ഷനായ ബെഞ്ച് ഹരജി തള്ളിയത്.
തൃശൂരിലെ മലയോര മേഖലയിലൂടെ പാത പണിതാൽ എട്ട് കിലോമീറ്റർ ലാഭിക്കാമെന്നും അതിനായി മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിലൂടെ കടന്നുപോകുന്ന നിർദിഷ്ട പാത വഴക്കുമ്പാറ-വെറ്റിലപ്പാറയിലൂടെ മാറ്റണമെന്നുമായിരുന്നു ഷാജി കോടങ്കണ്ടത്ത്, കെ.പി. എൽദോസ് എന്നിവർ സമർപ്പിച്ച ഹരജിയിൽ ആവശ്യപ്പെട്ടിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.