പാസ്‌പോർട്ട് വെരിഫിക്കേഷനു വന്ന പൊലീസുകാരൻ യുവതിയെ കടന്നു പിടിച്ചു; സസ്​പെൻഷൻ

ബംഗളൂരു: ബംഗളൂരുവിൽ പാസ്‌പോർട്ട് വെരിഫിക്കേഷനു വന്ന പൊലീസുകാരൻ യുവതിയോട് അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് സസ്​പെൻഷൻ.

ബംഗളൂരുവിലെ ഐ.ടി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന 22കാരിയായ യുവതിയാണ് പരാതിക്കാരി. പൊലീസ് വെരിഫിക്കേഷന്റെ ഭാഗമായി യുവതിയുടെ വീട് സന്ദർശിച്ച ബയതരായണപുര സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ കിരണിനെതിരെയാണ് നടപടി സ്വീകരിച്ചത്.

കിരൺ യുവതിയുടെ വീട് സന്ദർശിച്ചപ്പോൾ അവരുടെ സഹോദരൻ ഒരു കൊലപാതക കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും സഹോദരന്റെ ക്രിമിനൽ റെക്കോഡ് കാരണം അവരുടെ പാസ്‌പോർട്ട് നിരസിക്കപ്പെടുമെന്നും അറിയിച്ചു. തുടർന്ന് അയാൾ പരാതിക്കാരിയുടെ വീട് ആവർത്തിച്ച് സന്ദർശിച്ചതായും ഇതിനിടയിൽ വീട്ടിൽ കടന്ന് യുവതിയെ കടന്നുപിടിക്കാൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ തിങ്കളാഴ്ച പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തു. യുവതി ദിവസങ്ങൾക്ക് മുമ്പ് ഡെപ്യൂട്ടി പോലീസ് കമീഷണർ (വെസ്റ്റ്) എസ്. ഗിരീഷിന് നൽകിയ പരാതിയെ തുടർന്നാണ് നടപടിയെടുത്തത്.

പ്രാഥമിക അന്വേഷണത്തിൽ കിരണിന്റെ ഭാഗത്തുനിന്ന് മോശം പെരുമാറ്റം ഉണ്ടായതായി പൊലീസ് പറഞ്ഞു. സന്ദർശന വേളയിൽ കിരൺ, വീട്ടിൽ തനിച്ചാണെന്ന് കരുതി യുവതിയെ ആലിംഗനം ചെയ്യാൻ ശ്രമിച്ചതായി പൊലീസ് പറഞ്ഞു. സഹോദരന് ക്രിമിനൽ പശ്ചാത്തലമുണ്ടെങ്കിലും ഇയാളുടെ പ്രവൃത്തികൾക്ക് യുവതിയെ ഉത്തരവാദിയാക്കാനാകില്ലെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. 

Tags:    
News Summary - The policeman who came for passport verification caught the young woman; Suspension

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.