ന്യൂഡൽഹി: ട്രെയിൻ യാത്രക്കിടെ യു.പിയിലെ ഝാൻസിയിൽ കന്യാസ്ത്രീകളെ ആക്രമിക്കാൻ ശ്രമിച്ചത് എ.ബി.വി.പി പ്രവർത്തകരെന്ന് റെയിൽവേ സൂപ്രണ്ട്. ഋഷികേശിലെ പഠന ക്യാമ്പ് കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രവർത്തകരാണ് അതിക്രമം നടത്തിയതെന്ന് ഝാൻസി റെയിൽവേ സൂപ്രണ്ട് പറഞ്ഞു. കന്യാസ്ത്രീകൾ മതപരിവർത്തനത്തിന് ശ്രമിച്ചെന്ന ആരോപണത്തിൽ കഴമ്പില്ലെന്നും ഇദ്ദേഹം പറഞ്ഞു.
സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയതായും സൂപ്രണ്ട് അറിയിച്ചു. നേരത്തെ ബജ്രംഗ്ദൾ പ്രവർത്തകരാണ് അതിക്രമം നടത്തിയതെന്നായിരുന്നു വിവരം.
കഴിഞ്ഞ 19നാണ് കന്യാസ്ത്രീകൾക്ക് നേരെ ട്രെയിനിൽ ആക്രമണം നടന്നത്. ഡൽഹി നിസാമുദ്ദീൻ െറയിൽവേ സ്റ്റേഷനിൽനിന്ന് ഒഡിഷയിലെ റൂർക്കലയിലേക്കുള്ള യാത്രക്കിടെയാണ് തിരുഹൃദയ സന്യാസിനീ സമൂഹത്തിെൻറ ഡൽഹി പ്രോവിൻസിലെ നാല് സന്യാസിനിമാർ കൈയേറ്റത്തിനിരയായത്. വൈകിട്ട് ആറരയോടെ ഉത്തർപ്രദേശിലെ ഝാൻസിയിൽ വെച്ചായിരുന്നു ദുരനുഭവം.
അക്രമികളിൽനിന്ന് രക്ഷപ്പെടാൻ കന്യാസ്ത്രീകൾക്ക് സഭാവസ്ത്രം മാേറണ്ടി വന്നു. സന്യാസാർഥിനിമാരായ രണ്ടുപേരെ മതം മാറ്റാൻ കൊണ്ടുപോയതാണ് എന്നായിരുന്നു അക്രമികളുടെ പ്രധാന ആരോപണം. തങ്ങൾ ജന്മനാ ക്രൈസ്തവരാണ് എന്ന് ഇവർ പറഞ്ഞെങ്കിലും അക്രമികൾ കേൾക്കാൻ തയാറായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.