ന്യൂഡൽഹി: മുസ്‍ലിംകളും ക്രിസ്ത്യാനികളും ബലാത്സംഗികളാണെന്നതടക്കമുള്ള പരാമർശങ്ങൾ മതപരിവർത്തനത്തിനെതിരായ തന്റെ ഹരജിയിൽനിന്ന് ബി.ജെ.പി നേതാവും സുപ്രീംകോടതി അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായ നീക്കം ചെയ്തു. കഴിഞ്ഞ മാസം കേസ് പരിഗണിച്ചപ്പോൾ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നൽകിയ നിർദേശത്തെ തുടർന്നാണ് നടപടി.
ബലപ്രയോഗത്തിലൂടെയുള്ള മതപരിവർത്തനം തടയണമെന്നാവശ്യപ്പെട്ട് ഉപാധ്യായ സമർപ്പിച്ച ഹരജി പരിഗണിച്ചപ്പോൾ മുതിർന്ന സുപ്രീംകോടതി അഭിഭാഷകനായ ദുഷ്യന്ത് ദവെയാണ് ഹരജിയിൽ മുസ്‍ലിംകളും ക്രിസ്ത്യാനികളും ബലാത്സംഗികളാണെന്ന പരാമർശമുണ്ടെന്ന് ബോധിപ്പിച്ചത്. ഹരജിയിലെ പല പരാമർശങ്ങളും ഞെട്ടിക്കുന്നതും കോടതിയിൽ ഉദ്ധരിക്കാനാവാത്തതുമാണെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്നാണ് അത് ഒഴിവാക്കാൻ അപേക്ഷ സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് ഉപാധ്യായയുടെ അഭിഭാഷകൻ അരവിന്ദ് ദത്താറിനോട് ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.