മുംബൈ: അടിസ്ഥാന പലിശ നിരക്കുകൾ അതേപടി നിലനിർത്തി റിസർവ് ബാങ്കിെൻറ ദ്വൈമാസ ധനനയം. കോവിഡ് പ്രതിസന്ധിക്കിടെ സാമ്പത്തിക വളർച്ചക്ക് മറ്റ് തടസ്സങ്ങളുണ്ടാകാതിരിക്കാനാണ് നിരക്കുകളിൽ മാറ്റം വരുത്താതിരുന്നത്. ഇതേത്തുടർന്ന് റിപ്പോ നാല് ശതമാനത്തിലും റിവേഴ്സ് റിപ്പോ 3.35 ശതമാനത്തിലും തുടരും.
ആർ.ബി.ഐ ബാങ്കുകൾക്ക് വായ്പ നൽകുന്ന നിരക്കാണ് റിപ്പോ. ആർ.ബി.ഐ ബാങ്കുകളിൽ നിന്ന് സ്വീകരിക്കുന്ന നിക്ഷേപത്തിന് നൽകുന്ന പലിശ നിരക്കാണ് റിവേഴ്സ് റിപ്പോ. അതേസമയം, നേരത്തെ കണക്ക് കൂട്ടിയതിനേക്കാൾ സാമ്പത്തിക വളർച്ച ഒരു ശതമാനം ഇടിയുമെന്നും കേന്ദ്ര ബാങ്ക് വ്യക്തമാക്കുന്നു.
2022 മാർച്ച് 31ന് അവസാനിക്കുന്ന നടപ്പു സാമ്പത്തിക വർഷത്തിൽ 10.5ൽ നിന്ന് 9.5 ശതമാനത്തിലേക്കാണ് വളർച്ച കുറയുകയെന്ന് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.സർക്കാർ ബോണ്ട് വാങ്ങുന്നതിെൻറ രണ്ടാം ഗഡുവായി 1.2 ലക്ഷം കോടി കൂടി ചെലവഴിക്കുമെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ ഏപ്രിൽ-മേയ് കാലയളവിൽ ലക്ഷം കോടി രൂപയുടെ ബോണ്ട് വാങ്ങിയിരുന്നു.വിപണിയിൽ കൂടുതൽ പണമെത്തുന്നതിനാണ് റിസർവ് ബാങ്ക് സർക്കാർ േബാണ്ടുകൾ കൂടുതലായി വാങ്ങുന്നത്.
പണപ്പെരുപ്പം 5.1 ശതമാനം
നടപ്പു സാമ്പത്തിക വർഷം പണപ്പെരുപ്പം 5.1 ശതമാനത്തിൽ എത്തുമെന്ന് ഗവർണർ ശക്തികാന്ത ദാസ്. കോവിഡ് കൂടുതലായി ബാധിച്ച ഹോട്ടൽ, ടൂറിസം മേഖലകൾക്കായി 15,000 കോടി രൂപ ബാങ്കുകൾക്ക് വിതരണം ചെയ്യാമെന്നും ഇതിനായി വായ്പയെടുക്കാമെന്നും ആർ.ബി.ഐ നിർദേശിച്ചു. ചെറുകിട, സൂക്ഷ്മ ഇടത്തരം സംരംഭങ്ങൾക്ക് ഗുണം കിട്ടുന്നതിനായി സിഡ്ബിക്ക്(സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്മെൻറ് ബാങ്ക് ഓഫ് ഇന്ത്യ) 16,000 കോടി രൂപയും നീക്കിവെക്കും. 50 കോടി വരെ വായ്പ ബാധ്യതയുള്ളവർക്ക് ആർ.ബി.ഐ പ്രഖ്യാപിച്ച തിരിച്ചടവ് ആനുകൂല്യം പ്രയോജനപ്പെടുത്താമെന്നും ദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.