ന്യൂഡൽഹി: ലഷ്കർ ഇ ത്വയ്യിബയുമായി ബന്ധമുള്ള തീവ്രവാദ സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ടി (ടി.ആർ.എഫ്)നെതിരായ കേസിൽ ജമ്മു കശ്മീരിലെ നാലിടങ്ങളിൽ എൻ.ഐ.എ റെയ്ഡ്. തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധമുള്ളവരുടെ ഒളിത്താവളങ്ങളിലാണ് സുരക്ഷസേനയുടെ സഹായത്തോടെ എൻ.ഐ.എ സംഘം പരിശോധന നടത്തിയത്.
കശ്മീരിലെ യുവാക്കളെ തീവ്രവാദ സംഘടനയിലേക്ക് റിക്രൂട്ട്മെന്‍റ് ചെയ്യാൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് അന്വേഷണം. കേസിലുൾപ്പെട്ട സജ്ജാദ് ഗുൽ, സലിം റഹ്മാനി എന്ന അബൂ സാദ്, സെയ്ഫുള്ള സാജിദ് ഗത്ത് എന്നിവർക്ക് വേണ്ടിയുള്ള തിരച്ചിലാണ് എൻ.ഐ.എ നടത്തുന്നത്. 2021 നവംബർ 18നാണ് ഇവർക്കെതിരെ എൻ.ഐ.എ കേസ് രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ വർഷം ഡിസംബർ 30ന് ശ്രീനഗറിൽ നിന്ന് ടി.ആർ.എഫ് പ്രവർത്തകനായ അർസലൻ ഫിറോസ് എന്ന അർസലൻ സൗബിനെ എൻ.ഐ.എ പിടികൂടിയിരുന്നു. യുവാക്കളെ തീവ്രവാദ പ്രവർത്തനത്തിന് റിക്രൂട്ട് ചെയ്തത് കൂടാതെ ടി.ആർ.എഫിനും ലഷ്കർ ഇ ത്വയ്യിബക്കും വേണ്ടി ആയുധങ്ങൾ കൈമാറ്റം ചെയ്തുവെന്നും എൻ.ഐ.എ വൃത്തങ്ങൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.