'നീതിന്യായ വ്യവസ്ഥയെ അപമാനിക്കുന്ന ഈ നടപടിക്ക് അവസാനമുണ്ടാകണം'; ശർജീൽ ഇമാമിനും കൂട്ടർക്കും ജയിലിൽ നഷ്ടപ്പെട്ട ദിനങ്ങൾ ആര് തിരിച്ചുനൽകുമെന്ന് പി. ചിദംബരം

ന്യൂഡൽഹി: ശ​ർ​ജീ​ൽ ഇ​മാം ഉൾപ്പെടെയുള്ളവരെ ജാ​മി​അ ന​ഗ​ർ സം​ഘ​ർ​ഷ കേ​സി​ൽ ഡ​ൽ​ഹി കോ​ട​തി കു​റ്റ​മു​ക്ത​രാ​ക്കിയതിന് പിന്നാലെ, വിചാരണത്തടവിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് പി. ചിദംബരം. യ​ഥാ​ർ​ഥ കു​റ്റ​വാ​ളി​ക​ളെ പി​ടി​കൂ​ടാ​തെ ഡ​ൽ​ഹി പൊ​ലീ​സ് ഇ​വ​രെ ബ​ലി​യാ​ടാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് കോടതി വിധിച്ചിരിക്കുന്നു. പ്രതികളാക്കപ്പെട്ടവർക്ക് ജയിലിൽ നഷ്ടമായ വർഷങ്ങളും മാസങ്ങളും ആര് തിരിച്ചുനൽകും. നിയമത്തെ നിരന്തരം ഇങ്ങനെ അപമാനിക്കുന്ന നടപടിക്ക് സുപ്രീംകോടതി എത്രയും വേഗം അവസാനമുണ്ടാക്കണം -പി. ചിദംബരം ട്വീറ്റിൽ പറഞ്ഞു.

പ്രതികൾക്കെതിരെ കുറ്റംചെയ്തതിനുള്ള പ്രദമദൃഷ്ട്യാ തെളിവുപോലും ഇല്ലെന്നാണ് കോടതി വ്യക്തമാക്കിയതെന്ന് ചിദംബരം ചൂണ്ടിക്കാട്ടി. പ്രതികളിൽ ചിലർ മൂന്ന് വർഷത്തോളമാണ് ജയിലിലടക്കപ്പെട്ടത്. ചിലർക്ക് ഏതാനും മാസങ്ങൾക്ക് ശേഷമാണ് ജാമ്യം ലഭിച്ചത്. വിചാരണക്ക് മുമ്പുള്ള തടവുശിക്ഷയാണിത്. ഉത്തരവാദിത്തമില്ലാത്ത പൊലീസും അമിതാവേശം കാട്ടുന്ന പ്രോസിക്യൂട്ടർമാരുമാണ് പൗരന്മാരെ ഇത്തരത്തിൽ വിചാരണക്ക് മുമ്പേ ജയിലിൽ അടക്കുന്നതിന് കാരണം. ഇവർക്കെതിരെ എന്ത് നടപടിയാണ് കൈക്കൊള്ളുക?


ആരോപണവിധേയർക്ക് ജയിലിൽ നഷ്ടപ്പെട്ട വർഷങ്ങളോ മാസങ്ങളോ ആരാണ് തിരികെ നൽകുക? വിചാരണയ്ക്ക് മുമ്പുള്ള തടവ് അനുവദിച്ചുകൊടുക്കുന്ന നമ്മുടെ നീതിന്യായ വ്യവസ്ഥ, ഇന്ത്യൻ ഭരണഘടനയെ, പ്രത്യേകിച്ച് ആർട്ടിക്കിൾ 19, 21 എന്നിവയെ അപമാനിക്കുന്നതാണ്. നിയമത്തെ ഇത്തരത്തിൽ നിരന്തരം അപമാനിക്കുന്നതിന് സുപ്രീംകോടതി അവസാനമുണ്ടാക്കണം. എത്ര പെട്ടെന്നാകുന്നുവോ അത്രയും നല്ലത്. സ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ച വിചാരണ കോടതി നടപടിയെ അഭിനന്ദിക്കുന്നു -ചിദംബരം പറഞ്ഞു.

ഇന്നലെയാണ് പൗ​ര​ത്വ സ​മ​ര​ത്തി​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി നേ​താ​ക്ക​ളാ​യ ശ​ർ​ജീ​ൽ ഇ​മാം, ആ​സി​ഫ് ഇ​ഖ്ബാ​ൽ ത​ൻ​ഹ എ​ന്നി​വ​ര​ട​ക്കം ജാ​മി​അ ന​ഗ​ർ സം​ഘ​ർ​ഷ കേ​സി​ൽ ഒ​രാ​ളൊ​ഴി​കെ മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും ഡ​ൽ​ഹി കോ​ട​തി കു​റ്റ​മു​ക്ത​രാ​ക്കിയത്. യ​ഥാ​ർ​ഥ കു​റ്റ​വാ​ളി​ക​ളെ പി​ടി​കൂ​ടാ​തെ ഡ​ൽ​ഹി പൊ​ലീ​സ് ഇ​വ​രെ ബ​ലി​യാ​ടാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി അ​രു​ൽ വ​ർ​മ വി​ധി​ന്യാ​യ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. സ​മാ​ധാ​ന​പ​ര​മാ​യി സം​ഘ​ടി​ക്കാ​നും സ​മ​രം ന​ട​ത്താ​നു​മു​ള്ള മൗ​ലി​കാ​വ​കാ​ശ​ത്തി​ന് ഹാ​നി​ക​ര​മാ​ണ് ഡ​ൽ​ഹി പൊ​ലീ​സ് ന​ട​പ​ടി​. പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള പൗ​ര​ന്മാ​രു​ടെ അ​വ​കാ​ശ​ത്തി​ൽ ഇ​ത്ര ലാ​ഘ​വ​ത്തോ​ടെ ഇ​ട​പെ​ട​രു​തെ​ന്നും പൊ​ലീ​സി​നെ കോ​ട​തി ഓ​ർ​മി​പ്പി​ച്ചു.

നീ​തി​പൂ​ർ​വ​ക​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഡ​ൽ​ഹി പൊ​ലീ​സ് ത​യാ​റാ​കാ​തി​രു​ന്ന​ത് മൂ​ലം ജാ​മി​അ അ​ക്ര​മ​ത്തി​ന്റെ യ​ഥാ​ർ​ഥ കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​നു​മു​ന്നി​ൽ കൊ​ണ്ടു​വ​രാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും കോ​ട​തി കു​റ്റ​പ്പെ​ടു​ത്തി.

Tags:    
News Summary - The SC must put an end to this daily abuse of the law P Chidambaram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.