ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം ജൂലൈ 18ന് തുടങ്ങിയേക്കും. രാഷ്ട്രപതി തെരഞ്ഞെടുപ്പ് അന്നാണ്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കേണ്ടത് വർഷകാല സമ്മേളനത്തിലാണ്.
ആഗസ്റ്റ് 10 വരെയാണ് രാജ്യസഭ ചെയർമാൻ കൂടിയായ ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡുവിന്റെ പ്രവർത്തന കാലാവധി. രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വരണാധികാരി രാജ്യസഭ സെക്രട്ടറി ജനറലാണ്.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വരണാധികാരി ലോക്സഭ സെക്രട്ടറി ജനറലായിരിക്കും. ആഗസ്റ്റ് 12 വരെ നീളുന്ന വർഷകാല സമ്മേളനത്തിനാണ് സർക്കാർ ഒരുങ്ങുന്നത്. ഇതിന് പാർലമെന്ററികാര്യ മന്ത്രിസഭ സമിതി ശിപാർശ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.