വിശാഖപട്ടണം: ട്രെയിനില്‍നിന്ന് ഇറങ്ങുന്നതിനിടെ കാല്‍തെറ്റി വീണ് പ്ലാറ്റ്‌ഫോമിനും കോച്ചിനുമിടയില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു. ദുവ്വാദയിലെ സ്വകാര്യ കോളജ് വിദ്യാര്‍ഥിനിയും അന്നവാരം സ്വദേശിനിയുമായ ശശികലയാണ് (20) മരിച്ചത്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിനടുത്ത് ദുവ്വാദ റെയില്‍വേ സ്റ്റേഷനില്‍ ബുധനാഴ്ചയായിരുന്നു അപകടം.
The Railway authorities & the Railway Protection Force, rescued a 20 year old girl student #Sasikala, who was caught between a compartment & a platform accidentally while getting down from a train at #DuvvadaRailway station, on the outskirts of the #PortCity in #AndhraPradesh. pic.twitter.com/79OV2cjDZW
— Hate Detector 🔍 (@HateDetectors) December 7, 2022
ഗുണ്ടൂര്‍-റയാഖാദ പാസഞ്ചറില്‍ എത്തിയ പെണ്‍കുട്ടി ട്രെയിനില്‍നിന്ന് കാല്‍വഴുതി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയില്‍ കുടുങ്ങുകയായിരുന്നു. ആര്‍.പി.എഫും റെയില്‍വേ ഉദ്യോഗസ്ഥരും യാത്രക്കാരും ചേർന്ന് പ്ലാറ്റ്ഫോമിന്റെ രണ്ട് കല്ലുകൾ മാറ്റി ഒരു മണിക്കൂറിനകം പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും വ്യാഴാഴ്ച വൈകീട്ടോടെ മരിക്കുകയായിരുന്നു. ആന്തരികാവയവങ്ങൾക്കേറ്റ സാരമായ പരിക്കാണ് മരണത്തിനിടയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.