'പെൺകുട്ടികൾക്ക്​ ഞങ്ങൾ നൽകിയ പ്രതീക്ഷ ഇല്ലാതാക്കാനാകില്ല'-കേന്ദ്രത്തോട്​ സുപ്രീം കോടതി

ന്യൂഡൽഹി: ഈ വർഷത്തെ നാഷണല്‍ ഡിഫെന്‍സ് അക്കാദമി (എൻ.ഡി.എ) പരീക്ഷയിൽ നിന്ന്​ വനിതകളെ ഒഴിവാക്കണമെന്ന കേന്ദ്ര സർക്കാറി​െൻറ ആവ​ശ്യം സുപ്രീംകോടതി തള്ളി. സർക്കാർ വിചാരിച്ചാൽ തീർക്കാവുന്ന പ്രശ്​നങ്ങ​േള ഈവർഷം പരീക്ഷ നടത്തുന്നതിൽ ഉള്ളൂ എന്ന്​ പറഞ്ഞാണ്​ ജസ്​റ്റിസ്​ സഞജയ്​ കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച്​ ഇൗ ആവശ്യം തള്ളിയത്​.

എന്‍.ഡി.എ പ്രവേശന പരീക്ഷ എഴുതാന്‍ വനിതകള്‍ക്ക് ഇടക്കാല ചരിത്രവിധിയിലൂടെ അനുമതി നൽകിയ സുപ്രീം കോടതി സെപ്റ്റംബര്‍ അഞ്ചിന് നടത്താനിരുന്ന പരീക്ഷ നവംബര്‍ 14 ലേക്ക്​ നീട്ടുകയും ചെയ്​തിരുന്നു. ഇൗ ഇടക്കാല ഉത്തരവ്​ റദ്ദാക്കണമെന്ന ആവശ്യമാണ്​ സുപ്രീംകോടതി തള്ളിയത്​. വനിതകൾ 2022 മുതൽ പ​രീക്ഷ എഴുതിയാൽ മതിയെന്ന കേന്ദ്ര പ്രതിരോധ മന്ത്രാലയത്തി​െൻറ വാദം അംഗീകരിച്ചാൽ 2023​ലേ അവർക്ക്​ പ്രവേശനം ലഭിക്കൂ എന്ന്​ സുപ്രീംകോടതി വ്യക്​തമാക്കി.

ഇന്ത്യൻ സേനയിലെ ലിംഗ വിവേചനം അവസാനിപ്പിക്കാനുള്ള നീക്കത്തിൽ വനിതകള്‍ക്ക്​ നാഷണല്‍ ഡിഫെന്‍സ് അക്കാദമി (എൻ.ഡി.എ) യിലും, നേവല്‍ അക്കാദമിയിലും പ്രവേശനം നല്‍കാ​മെന്ന്​ കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. എന്‍.ഡി.എ പ്രവേശന പരീക്ഷ എഴുതാന്‍ വനിതകള്‍ക്ക് ഇടക്കാല വിധിയിലൂടെ അനുമതി നൽകിയ സുപ്രീം കോടതി സെപ്റ്റംബര്‍ അഞ്ചിന് നടത്താനിരുന്ന പരീക്ഷ നവംബര്‍ 14 ലേക്ക്​ നീട്ടുകയും ചെയ്​തിരുന്നു.

അത്​ കഴിഞ്ഞ്​ ഒരു മാസം തികയും മുമ്പാണ്​ കേന്ദ്ര സർക്കാർ മാറിയ നിലപാട്​ അറിയിച്ചത്​. സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്​ ദുർബലപ്പെടുത്തി നടപടികളും സൗകര്യങ്ങളും പരിഗണിച്ച്​ ഇൗ വർഷം പുരുഷന്മാർക്ക്​ മാത്രമാക്കി തൽസ്​ഥിതി തുടരാൻ അനുവദിക്കണമെന്ന്​ കേന്ദ്ര സർക്കാർ ആവശ്യപ്പെടുകയായിരുന്നു.

Tags:    
News Summary - The supreme court directed the central governmet to allow girls to write NDA exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.