'പെൺകുട്ടികൾക്ക് ഞങ്ങൾ നൽകിയ പ്രതീക്ഷ ഇല്ലാതാക്കാനാകില്ല'-കേന്ദ്രത്തോട് സുപ്രീം കോടതി
text_fieldsന്യൂഡൽഹി: ഈ വർഷത്തെ നാഷണല്‍ ഡിഫെന്‍സ് അക്കാദമി (എൻ.ഡി.എ) പരീക്ഷയിൽ നിന്ന് വനിതകളെ ഒഴിവാക്കണമെന്ന കേന്ദ്ര സർക്കാറിെൻറ ആവശ്യം സുപ്രീംകോടതി തള്ളി. സർക്കാർ വിചാരിച്ചാൽ തീർക്കാവുന്ന പ്രശ്നങ്ങേള ഈവർഷം പരീക്ഷ നടത്തുന്നതിൽ ഉള്ളൂ എന്ന് പറഞ്ഞാണ് ജസ്റ്റിസ് സഞജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് ഇൗ ആവശ്യം തള്ളിയത്.
എന്‍.ഡി.എ പ്രവേശന പരീക്ഷ എഴുതാന്‍ വനിതകള്‍ക്ക് ഇടക്കാല ചരിത്രവിധിയിലൂടെ അനുമതി നൽകിയ സുപ്രീം കോടതി സെപ്റ്റംബര്‍ അഞ്ചിന് നടത്താനിരുന്ന പരീക്ഷ നവംബര്‍ 14 ലേക്ക് നീട്ടുകയും ചെയ്തിരുന്നു. ഇൗ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്. വനിതകൾ 2022 മുതൽ പരീക്ഷ എഴുതിയാൽ മതിയെന്ന കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിെൻറ വാദം അംഗീകരിച്ചാൽ 2023ലേ അവർക്ക് പ്രവേശനം ലഭിക്കൂ എന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ഇന്ത്യൻ സേനയിലെ ലിംഗ വിവേചനം അവസാനിപ്പിക്കാനുള്ള നീക്കത്തിൽ വനിതകള്‍ക്ക് നാഷണല്‍ ഡിഫെന്‍സ് അക്കാദമി (എൻ.ഡി.എ) യിലും, നേവല്‍ അക്കാദമിയിലും പ്രവേശനം നല്‍കാമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. എന്‍.ഡി.എ പ്രവേശന പരീക്ഷ എഴുതാന്‍ വനിതകള്‍ക്ക് ഇടക്കാല വിധിയിലൂടെ അനുമതി നൽകിയ സുപ്രീം കോടതി സെപ്റ്റംബര്‍ അഞ്ചിന് നടത്താനിരുന്ന പരീക്ഷ നവംബര്‍ 14 ലേക്ക് നീട്ടുകയും ചെയ്തിരുന്നു.
അത് കഴിഞ്ഞ് ഒരു മാസം തികയും മുമ്പാണ് കേന്ദ്ര സർക്കാർ മാറിയ നിലപാട് അറിയിച്ചത്. സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ദുർബലപ്പെടുത്തി നടപടികളും സൗകര്യങ്ങളും പരിഗണിച്ച് ഇൗ വർഷം പുരുഷന്മാർക്ക് മാത്രമാക്കി തൽസ്ഥിതി തുടരാൻ അനുവദിക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.