ന്യൂഡൽഹി: ലക്ഷക്കണക്കിന് ഇ.പി.എഫ് വരിക്കാർക്ക് നിരാശ പകർന്ന് സുപ്രീംകോടതി ഉത്തരവ്. യഥാർഥ ശമ്പളത്തിന് (അടിസ്ഥാന ശമ്പളം + ഡി.എ) ആനുപാതികമായി ഉയർന്ന പി.എഫ് പെൻഷൻ അനുവദിച്ച കേരള ഹൈകോടതി വിധി ശരിവെച്ച സ്വന്തം ഉത്തരവ് സുപ്രീംകോടതി പിൻവലിച്ചു.
എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട് ഓർഗനൈസേഷൻ നൽകിയ പുനഃപരിശോധന ഹരജിയിൽ ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിേൻറതാണ് നടപടി. അതേസമയം, ഉയർന്ന പെൻഷൻ അനുവദിച്ച ഹൈകോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ലെന്നത് ആശ്വാസ നടപടിയായാണ് വിലയിരുത്തപ്പെടുന്നത്. തൊഴിൽ മന്ത്രാലയവും ഇ.പി.എഫ്.ഒയും നൽകിയ അപ്പീലിൽ ഫെബ്രുവരി 25ന് പ്രാരംഭവാദം കേൾക്കും.
പെൻഷൻ വിഹിതം കണക്കാക്കുന്ന ശമ്പളത്തിന് 15,000 രൂപയുടെ പരിധി നിശ്ചയിച്ച വിജ്ഞാപനം റദ്ദാക്കി 2018 ഒക്ടോബർ 12നാണ് ഹൈകോടതി വിധിയുണ്ടായത്. ഇതാണ് ഉയർന്ന പി.എഫ് പെൻഷന് അർഹത നൽകിയത്. എന്നാൽ, വിധി സ്റ്റേ ചെയ്യണമെന്ന് അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു.
2019 ഏപ്രിൽ ഒന്നിന് മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ശരിവെച്ച ഹൈകോടതി വിധിയാണ് ഇപ്പോൾ സുപ്രീംകോടതി പിൻവലിച്ചിരിക്കുന്നത്. ശമ്പളത്തിന് ആനുപാതികമായി പെൻഷൻ പ്രായോഗികമല്ലെന്ന കടുത്ത നിലപാടാണ് കേന്ദ്ര സർക്കാറിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.