ന്യൂഡൽഹി: തെഹൽക മാസിക സ്ഥാപകൻ തരുൺ തേജ്പാലിനെതിരായ ലൈംഗികാതിക്രമ കേസിൽ വിചാരണക്കുള്ള സമയം സുപ്രീംകോടതി മാർച്ച് 31 വരെ നീട്ടി. 2013ൽ ഗോവയിലെ ഹോട്ടലിലെ ലിഫ്റ്റിൽ സഹപ്രവർത്തകയെ പീഡനത്തിനിരയാക്കിയതായാണ് പരാതി.
വിചാരണക്ക് സമയം തേടി ഗോവ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് തേജ്പാലിന് വേണ്ടി ഹാജരായത്. സമയം നീട്ടുന്നതിനെ അദ്ദേഹം എതിർത്തെങ്കിലും സാക്ഷിവിസ്താരം പൂർത്തിയാക്കേണ്ടതുണ്ടെന്ന് ബെഞ്ച് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.