മുംബൈ: ഭ്രൂണത്തിന് ഗുരുതര വൈകല്യം കണ്ടെത്തിയതിനാൽ ഗർഭം തുടരുകയോ ഗർഭച്ഛിദ്രം നടത്തുകയോ വേണ്ടതെന്ന് തീരുമാനിക്കാനുളള അവകാശം അമ്മക്ക് മാത്രമാണെന്ന് ബോംബെ ഹൈകോടതി.
എട്ടു മാസം വളർച്ചയുള്ള ഭ്രൂണത്തിന്റെ തലയുടെ വളർച്ചയിൽ അസ്വാഭാവികതയുണ്ടെന്നും കുഞ്ഞ് മാനസികവും ശാരീരികവുമായ വൈകല്യത്തോടെയാണ് പിറക്കുകയെന്നും പരിശോധനയിൽ കണ്ടെത്തിയതോടെ ഗർഭച്ഛിദ്രത്തിന് അനുമതിതേടി യുവതി ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
പ്രസവം അടുത്തിരിക്കെ ഗർഭച്ഛിദ്രം പാടില്ലെന്നും ചികിത്സ ലഭ്യമാണെന്നുമാണ് പുണെ, സസൂൺ ആശുപത്രിയിലെ മെഡിക്കൽ ബോർഡ് കോടതിക്ക് ഉപദേശം നൽകിയത്. എന്നാൽ, ഗുരുതര വൈകല്യം കണ്ടെത്തിയതിനാൽ ഗർഭച്ഛിദ്രം വേണോ എന്നു തീരുമാനിക്കാനുള്ള അവകാശം മെഡിക്കൽ ബോർഡിനല്ല മറിച്ച്, അമ്മക്ക് മാത്രമാണെന്ന് ജസ്റ്റിസുമാരായ ഗൗതം പട്ടേൽ, എസ്.ജി. ദിഗെ എന്നിവരുടെ ബെഞ്ച് വിധിച്ചു.
നിയമത്തിന്റെ ‘അന്ധമായ പ്രയോഗത്തി’ന്റെ പേരിൽ സ്ത്രീയുടെ അവകാശത്തിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.