സുപ്രീംകോടതിയിൽ അവധിക്കാല ബെഞ്ചുകൾ ഓൺലൈനായി വാദം കേൾക്കും; അഭിഭാഷകർ നേരാംവണ്ണം വസ്ത്രം ധരിക്കണമെന്ന് നിബന്ധന

ന്യൂഡൽഹി: സുപ്രീംകോടതി വേനലവധിക്കായി മേയ് 22 മുതൽ ജൂലൈ രണ്ടുവരെ അടക്കുന്ന സാഹചര്യത്തിൽ അവധിക്കാല ബെഞ്ചുകൾ ഓൺലൈനായി വാദം കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അറിയിച്ചു. ‘ഹൈബ്രിഡ്’ സംവിധാനമായതിനാൽ അഭിഭാഷകർക്ക് എവിടെ നിന്നും വിഡിയോ കോൺഫറൻസ് വഴി കേസിൽ ഹാജരാകാം. ബെഞ്ചുകൾ പുതിയ കേസുകളും പരിഗണിക്കും. നേരിട്ട് ഹാജരാകണമെങ്കിൽ അങ്ങനെയുമാകാം.

അഭിഭാഷകർ നേരാംവണ്ണം വസ്ത്രധാരണം നടത്തിയിരിക്കണമെന്ന നിബന്ധന മാത്രമെ വിഡിയോ കോൺഫറൻസിങ് വഴി ഹാജരാകുന്നതിനുള്ളൂവെന്നും ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജെ.ബി. പർദിവാല എന്നിവർ കൂടി ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. 

Tags:    
News Summary - The vacation benches in the Supreme Court will hold hearings online

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.