ന്യൂഡൽഹി: വോട്ടർ തിരിച്ചറിയൽ കാർഡ് ഇനി പൗരന്മാർക്ക് ഡൗൺലോഡ് ചെയ്തു സൂക്ഷിക്കാം. പുതിയ സംവിധാനം കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് ദേശീയ വോട്ടേഴ്സ് ദിനമായ ജനുവരി 25 തിങ്കളാഴ്ച പുറത്തിറക്കും.
ഓൺലൈനിൽനിന്ന് പി.ഡി.എഫ് ഫോർമാറ്റിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്. പുതിയ അഞ്ചു വോട്ടർമാർക്ക് ഇ-വോട്ടർ ഐഡി കാർഡ് നൽകിയാണ് മന്ത്രി 'ഇ-എപിക്' പരിപാടി ഉദ്ഘാടനം ചെയ്യുകയെന്ന് കമീഷൻ വാർത്തക്കുറിപ്പിൽ അറിയിച്ചു.
ലളിതമായി വോട്ടർ ഐഡി ജനങ്ങളിലേക്ക് എത്തിക്കുകയെന്നതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്നും മന്ത്രാലയം പറഞ്ഞു. നിലവിൽ ആധാർ കാർഡും പാൻകാർഡും ഡ്രൈവിങ് ലൈസൻസും ഡിജിറ്റൽ ഫോർമാറ്റിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.