ന്യൂഡൽഹി: കർഷകപ്രക്ഷോഭത്തിൽ പങ്കെടുത്ത തൊഴിലാളി പ്രവർത്തക പൊലീസിന്റെ ലൈംഗികാതിക്രമത്തിന് ഇരയായി. 26 ദിവസമായി ജയിലിൽ കഴിയുന്ന യുവതിക്കാണ് ഈ ദുരനുഭവം. ഇവരുടെ സഹോദരി രജ്വീറാണ് പൊലീസിെൻറ ലൈംഗികാതിക്രമത്തിന് ഇരയായ വിവരം പുറത്തറിയിച്ചത്. നവംബർ മുതൽ ഇവർ സിംഘു അതിർത്തിയിലെ സമരരംഗത്തുണ്ട്. കർഷക സമരത്തിനൊപ്പം, കൃത്യമായി ശമ്പളം നൽകാത്ത തൊഴിലുടമക്കെതിരെയും അവർ സമരത്തിലായിരുന്നുവെന്ന് സഹോദരി വെളിപ്പെടുത്തി.
ഹരിയാന പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ശരീരത്തിലും സ്വകാര്യഭാഗങ്ങളിലും മുറിവുള്ളതായി വൈദ്യ പരിശോധന റിേപ്പാർട്ടിൽ ഉള്ളതായി യുവതിയുടെ അഭിഭാഷകൻ വെളിപ്പെടുത്തി. ഇവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വിവിധ കോണുകളിൽനിന്ന് സമ്മർദം ഉയരുന്നുണ്ട്. അമേരിക്കൻ വൈസ് പ്രസിഡൻറ് കമല ഹാരിസിെൻറ ബന്ധുവും അഭിഭാഷകയുമായ മീന ഹാരിസ് അടക്കമുള്ളവർ മോചനത്തിന് രംഗത്തെത്തിയിരുന്നു. പുതിയ കാർഷിക നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് ജനുവരി 12നാണ് ഇവർ അറസ്റ്റിലായത്. ജാമ്യം ലഭിക്കാത്തതിെന തുടർന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ പഞ്ചാബിലെയും ഹരിയാനയിലെയും ഹൈകോടതികളെ സമീപിച്ചിരുന്നു.
കൊലപാതകശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയതിനാൽ രണ്ടുതവണയും ഇവർക്ക് ജാമ്യം ലഭിച്ചില്ല. ജാമ്യാപേക്ഷ തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.