കാമുകനെ കാണാന്‍ ഗ്രാമം മുഴുവൻ ഇരുട്ടിലാക്കി യുവതി

പാറ്റ്ന: ആരുമറിയാതെ കാമുകനെ കാണാനായി ഗ്രാമത്തിലെ മുഴുവന്‍ വൈദ്യുതി ബന്ധവും വിച്ഛേദിച്ച് യുവതി. ബിഹാറിലെ ബേട്ടിയയിലാണ് സംഭവം. കാമുകന്‍ രാജ്കുമാറിനെ കാണാനായി പ്രീതി എന്ന പെണ്‍കുട്ടിയാണ് ഗ്രാമം മുഴുവന്‍ ഇരുട്ടിലാക്കിയത്. ഇരുവരെയും ഗ്രാമവാസികള്‍ കൈയോടെ പിടികൂടിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.

പ്രീതി എല്ലാ ദിവസവും രാത്രിയിൽ ഇത്തരത്തിൽ ചെയ്യാറുണ്ടെന്നും ഇതേ തുടർന്ന് ഗ്രാമത്തില്‍ നിരവധി മോഷണങ്ങള്‍ നടന്നെന്നും ഗ്രാമവാസിയായ ഗോവിന്ദ ചൗധരി പറഞ്ഞു. അടിക്കടി ഗ്രാമത്തില്‍ വൈദ്യുതി മുടങ്ങുന്നത് ഗ്രാമവാസികളെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഇതേതുടര്‍ന്ന് നാട്ടുകാര്‍ വൈദ്യുതി വകുപ്പിലും പലതവണ പരാതിപ്പെട്ടിരുന്നു. ഇതിലും ഫലമുണ്ടാകാത്തതിനെ തുടര്‍ന്നാണ് ഗ്രാമവാസികള്‍ തന്നെ ഇറങ്ങിപുറപ്പെട്ടത്. തുടര്‍ന്ന് ഇരുവരെയും ചോദ്യം ചെയ്തപ്പോഴാണ് വൈദ്യുതി വിച്ഛേദിക്കപ്പെടുന്നതിന്റെ പിന്നിലെ യഥാർഥ കാരണം വെളിവായത്.

വൈദ്യുതി മുടങ്ങിയ ദേഷ്യത്തില്‍ നാട്ടുകാര്‍ യുവാവിനെ ചോദ്യം ചെയ്യുന്നതിന്‍റെയും മര്‍ദിക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ നിന്ന് യുവാവിനെ രക്ഷിക്കാന്‍ കാമുകി ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. പിന്നീട് ഇരുവരെയും ഗ്രാമത്തിലുളളവര്‍ തന്നെ മുന്‍കൈ എടുത്ത് അടുത്തുളള ക്ഷേത്രത്തില്‍ വെച്ച് വിവാഹം നടത്തിക്കൊടുത്തു. 

Tags:    
News Summary - The young woman darkened the entire village to meet her lover

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.