ന്യൂഡൽഹി: രാജ്യത്തെ കീഴ്കോടതികളിൽ 5180 ജഡ്ജിമാരുടെ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന് കേന്ദ്ര നിയമ നീതി മന്ത്രി കിരൺ റിജിജു. ആ തസ്തികകൾ നികത്തേണ്ടത് ഹൈകോടതികളും സംസ്ഥാന പബ്ലിക് സർവീസ് കമീഷനുകളുമാണെന്നും കേന്ദ്ര നിയമ-നീതി മന്ത്രി ശ്രീ കിരൺ റിജിജു വ്യക്തമാക്കി. 1106 ജഡ്ജിമാരുടെ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്ന ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ ഒഴിവുകളുള്ളത്. പിന്നാലെ ബിഹാറും (569) മധ്യപ്രദേശും (476) ഉം ഉണ്ട്.
കോടതികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് നാഷണൽ ജുഡീഷ്യൽ ഇൻഫ്രാസ്ട്രക്ചർ അതോറിറ്റി രൂപീകരിക്കുന്നതിന് ചീഫ് ജസ്റ്റിസിന്റെ നിർദ്ദേശം സർക്കാരിന് ലഭിച്ചിട്ടുണ്ടെന്നും മുസ്ലീം ലീഗ് എം.പി പി.വി അബ്ദുൽ വഹാബിന്‍റെ ചോദ്യത്തിന് മറുപടിയായി മന്ത്രി അറിയിച്ചു.
കീഴ്‌കോടതികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന്‍റെ പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണ്. സംസ്ഥാന സർക്കാറിനാവശ്യമായ വിഭവങ്ങൾ വർധിപ്പിക്കുന്നതിന് കേന്ദ്രാവിഷ്‌കൃത പദ്ധതി നടപ്പാക്കുന്നുണ്ട്. 2014-2015 മുതൽ കേന്ദ്ര സർക്കാർ ഇൗയിനത്തിൽ 5565 കോടി രൂപ അനുവദിച്ചുവെന്നും, 2021ലെ ബജറ്റിൽ 5307 കോടി രൂപ കേന്ദ്ര സർക്കാർ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.