ന്യൂഡൽഹി: കോവിഷീൽഡ് വാക്സിന്റെ രണ്ടാം ഡോസ് എടുക്കാൻ ഇപ്പോൾ 84 ദിവസത്തെ ഇടവേളയാണുള്ളത്. എന്നാൽ ചില വ്യക്തികൾക്ക് 84 ദിവസത്തെ ഇടവേള ലഘൂകരിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ.
വിദേശത്ത് ജോലി, കായിക മത്സരങ്ങൾ, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി പോകുന്നവർ എന്നിവരെ 84 ദിവസത്തെ ഇടവേളക്ക് മുമ്പ് രണ്ടാം ഡോസ് വാക്സിൻ എടുക്കാൻ അർഹരാക്കിയാണ് പുതിയ ഉത്തരവ്.
എന്നാൽ ചുരുങ്ങിയത് 28 ദിവസത്തെ ഇടവേളയുണ്ടായിരിക്കണമെന്നാണ് നിർദേശം. പുതിയ ഉത്തരവ് 84 ദിവസത്തിനുള്ളിൽ വിദേശത്തേക്ക് പോവേണ്ടവർക്കും ടോക്യോ ഒളിമ്പിക്സിൽ പങ്കെടുക്കേണ്ട ഇന്ത്യൻ സംഘത്തിനും ഗുണകരമാകും. രേഖകൾ കൃത്യമായി പരിശോധനക്ക് വിധേയമാക്കിയ ശേഷം മാത്രമാകും കുത്തിവെപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.