കാർഗിലിൽ പോകുന്നത് തടയാൻ ലഡാക്ക് അധികൃതർ ശ്രമിച്ചുവെന്ന് ഒമർ അബ്ദുല്ല

ശ്രീനഗർ: കാർഗിൽ സന്ദർശിക്കുന്നതിൽ നിന്ന് കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ അധികൃതർ തന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ല. അധികാരികൾ തന്നോട് കാർഗിലിലേക്ക് പ്രവേശിക്കരുതെന്ന് പറഞ്ഞതായി ഒമർ അബ്ദുള്ള പറഞ്ഞു.

"അവർ എന്നോട് ലഡാക്കിലേക്ക് പ്രവേശിക്കരുതെന്ന് പറഞ്ഞു. കിഴക്കൻ ലഡാക്കിലേക്ക് ചൈന കടന്ന് വന്നെങ്കിലും അവരെ തടയാനോ മടക്കി അയക്കാനോ നിങ്ങൾക്ക് കഴിഞ്ഞില്ല. ഞങ്ങൾ ശ്രീനഗറിൽ നിന്ന് ദ്രാസ് വഴി കാർഗിലിലേക്ക് പോകുക മാത്രമാണ് ചെയ്യുന്നത്. പ്രദേശം പിടിച്ചെടുക്കുകയല്ല ഞങ്ങളുടെ ലക്ഷ്യം"- ഒമർ അബ്ദുല്ല പറഞ്ഞു.

പബ്ലിക് അഡ്രസ് സംവിധാനവും ദ്രാസിലെ ഡേ ബംഗ്ലാവ് സൗകര്യവും ഉപയോഗിക്കാനുള്ള അനുമതി നിഷേധിച്ചതായി അദ്ദേഹം ആരോപിച്ചു. സർക്കാരിന് സ്വന്തം തീരുമാനങ്ങളിൽ വിശ്വാസമില്ലെന്നും അബ്ദുല്ല കുറ്റപ്പെടുത്തി. ഞങ്ങളുടെ ബന്ധം വളരെ ശക്തമാണ്. ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനങ്ങൾ തമ്മിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധം സാങ്കൽപ്പിക രേഖകൾ വരച്ച് വിച്ഛേദിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - They Can't Stop China In Ladakh, Won't Let Me Into Kargil: Omar Abdullah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.